മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം, കൊല്ലപ്പെട്ട് 13 പേര്‍

ന്യൂഡല്‍ഹി: മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ട് 13 പേര്‍. തെങ്നൗപാല്‍ ജില്ലയിലെ സൈബോളിന് സമീപമുള്ള ലെയ്തു ഗ്രാമത്തിലാണ് ഇരു സംഘങ്ങള്‍ തമ്മില്‍ വെടിവയ്പുണ്ടായത്. തിങ്കളാഴ്ച നടന്ന അക്രമ സംഭവങ്ങളില്‍ 13 പേര്‍ കൊല്ലപ്പെട്ടതായി സുരക്ഷാ സേന അറിയിച്ചിട്ടുണ്ട്.
മേയ് മൂന്നു മുതല്‍ മണിപ്പൂരില്‍ മെയ്തെയ്, കുക്കി സമുദായങ്ങള്‍ തമ്മിലുള്ള വര്‍ഗീയ സംഘര്‍ഷം രൂക്ഷമാണ്. അക്രമ സംഭവങ്ങളില്‍ 182 പേര്‍ കൊല്ലപ്പെടുകയും നിരവധിപേര്‍ ഭവനരഹിതരാകുകയും ചെയ്തിട്ടുണ്ട്.
Also Read; ‘ഫൈവ് സ്റ്റാര്‍ ഹോട്ടലാണെന്ന് തെറ്റിദ്ധരിച്ച് സ്‌കൂളില്‍ എത്തുന്നു’;മന്ത്രി വി ശിവന്‍ കുട്ടി
അക്രമം നടന്ന സ്ഥലത്ത് നിന്ന് 10 കിലോ മീറ്റര്‍ അകലെയായി സുരക്ഷാസേനയുടെ ക്യാമ്പുള്ളതിനാല്‍ സേന നടത്തിയ തെരച്ചിലിലാണ് 13 മൃതദേഹങ്ങള്‍ കണ്ടെത്തിയത്. അതേസമയം മൃതദേഹങ്ങള്‍ക്കരികില്‍ നിന്ന് ആയുധങ്ങള്‍ കണ്ടെത്തിയില്ലെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. മരിച്ചവരുടെ പേരുവിവരം പൊലീസോ സുരക്ഷാ സേനയോ പുറത്തുവിട്ടിട്ടില്ല. മരിച്ചവര്‍ ലെയ്തു മേഖലയില്‍ നിന്നുള്ളവരല്ലെന്നും മറ്റൊരിടത്ത് നിന്ന് വന്നവരാകാമെന്നും സൈനിക വൃത്തങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്. സംഭവത്തെക്കുറിച്ച് കുറിച്ച് കൂടുതല്‍ അന്വേഷിക്കുമെന്ന് പൊലീസ് വ്യക്തമാക്കി.