കുടുംബപ്രേക്ഷകര്‍ ഏറ്റെടുത്ത് ‘ആന്റണി’
ജോഷി- ജോജു കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ ‘ആന്റണി’ കുടുംബപ്രേക്ഷകര്‍ ഏറ്റെടുത്തിരിക്കുകയാണ്. ഡിസംബര്‍ ഒന്നിനാണ് ചിത്രം തിയറ്ററുകളിലെത്തിയിരുന്നത്. റിലീസ് ചെയ്ത് മൂന്നാം ദിനത്തില്‍ ആറ് കോടിയാണ് ചിത്രം സ്വന്തമാക്കിയിരിക്കുന്നത്. കുടുംബപ്രേക്ഷകരെ പരിഗണിച്ച്, മാസ്സ് ആക്ഷന്‍ രംഗങ്ങളോടൊപ്പം ഇമോഷണല്‍ എലമെന്റ്‌സും ഉള്‍പ്പെടുത്തി നിര്‍മ്മിച്ച ഫാമിലി- മാസ്സ്-ആക്ഷന്‍ മൂവി കൂടിയാണ് ആന്റണി.
കേരള ബോക്‌സോഫീസ് ട്വിറ്ററില്‍ പങ്കുവെച്ചതനുസരിച്ച് ഹിറ്റ് ചാര്‍ട്ടിലേയ്ക്ക് നീങ്ങുന്ന ആന്റണി’ 2023ലെ മികച്ച ചിത്രങ്ങളില്‍ ഇടം നേടുമെന്നാണ് പറയുന്നത്. സിനിമ മികച്ച അഭിപ്രായം നേടിയ സാഹചര്യത്തെ തുടര്‍ന്ന് തിയറ്റര്‍ ഷോകളുടെ എണ്ണം വര്‍ദ്ധിപ്പിച്ചിരിക്കുകയാണ്.
Also Read; സ്വര്‍ണക്കടത്തുകാരുടെ ഇഷ്ട വാഹനം ഇപ്പോള്‍ വിമാനം മാത്രമല്ല കെഎസ്ആര്‍ടിസി ബസും
ജോജുവിന് പുറമെ ചെമ്പന്‍ വിനോദ്, നൈല ഉഷ, കല്യാണി പ്രിയദര്‍ശന്‍, ആശ ശരത് എന്നിവര്‍ സുപ്രധാന വേഷങ്ങളിലെത്തിയ ചിത്രത്തിന്റെ തിരക്കഥ രാജേഷ് വര്‍മ്മയുടെതാണ്. ചിത്രത്തിന്റെ ഛായാഗ്രഹണം രണദിവെയാണ്.