കടുവയുടെ ആക്രമണത്തില്‍ യുവാവ് മരിച്ച സംഭവം; കടുവയെ കൊല്ലാന്‍ ഉത്തരവിറങ്ങാതെ മൃതദേഹം ഏറ്റുവാങ്ങില്ലെന്ന് ബന്ധുക്കള്‍
സുല്‍ത്താന്‍ ബത്തേരി: വയനാട്ടില്‍ കടുവയുടെ ആക്രമണത്തില്‍ യുവാവ് മരിച്ച സംഭവത്തില്‍ പ്രതിഷേധം ശക്തമാകുന്നു. കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട പ്രജീഷിന്റെ മൃതദേഹം സുല്‍ത്താന്‍ ബത്തേരി താലൂക്ക് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയായി. എന്നാല്‍ കടുവയെ വെടിവെച്ച് കൊല്ലാനുള്ള ഉത്തരവിറക്കാതെ മൃതദേഹം ഏറ്റുവാങ്ങില്ലെന്ന നിലപാടിലാണ് പ്രജീഷിന്റെ ബന്ധുക്കളും നാട്ടുകാരും.
Also Read; ഊര്‍ജം തിരിച്ചുപിടിക്കാനൊരുങ്ങി കോണ്‍ഗ്രസ് കേരളഘടകം; 25177 പുതിയ കമ്മിറ്റികള്‍
മേഖലയില്‍ കടുവയ്ക്കായുള്ള തിരച്ചില്‍ വനം വകുപ്പ് ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. പ്രജീഷിന്റെ കുടുംബത്തിന് അടിയന്തര ധനസഹായമായി 5 ലക്ഷം രൂപ നല്‍കും. കുടുംബത്തിലെ ഒരാള്‍ക്ക് ആശ്രിത നിയമനം നല്‍കുമെന്നും കടുവയെ വെടിവെച്ചു പിടികൂടാന്‍ സിസിഎഫിനോട് അനുമതി തേടിയെന്നും ഡിഫ്ഒ പറഞ്ഞു.
Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..