ചൈനയില്‍ വന്‍ ഭൂചലനം, 111 പേര്‍ മരിച്ചു

ബീജിംഗ്: ചൈനയുടെ വടക്ക് പടിഞ്ഞാറന്‍ പ്രദേശത്ത് വമ്പന്‍ ഭൂചലനം. 111പേര്‍ മരിക്കുകയും നിരവധിപേര്‍ക്ക് പരിക്കുള്ളതായുമാണ് റിപ്പോര്‍ട്ട്. പ്രാദേശിക സമയം രാത്രി 11.59ന് (തിങ്കളാഴ്ച) ഗാന്‍സു പ്രവിശ്യയിലാണ് ഭൂകമ്പമുണ്ടായത്. ഭൂകമ്പത്തില്‍ അനവധി കെട്ടിടങ്ങള്‍ തകര്‍ന്നിട്ടുണ്ട്.
രക്ഷാപ്രവര്‍ത്തനം ഏറ്റവും വേഗത്തില്‍ പുരോഗമിക്കുന്നുണ്ടെന്ന് ചൈനീസ് പ്രസിഡന്റ് ഷി ജിം പിംഗ് അറിയിച്ചു. എന്നാല്‍ മഞ്ഞ് നിറഞ്ഞ് കിടക്കുന്നതിനാല്‍ രക്ഷാപ്രവര്‍ത്തനം അതീവ ദുഷ്‌ക്കരമാണ്.
Also Read; നരഭോജിക്കടുവയെ കുപ്പാടിയിലേക്ക് മാറ്റി
അമേരിക്കന്‍ ജിയോളജിക്കല്‍ സര്‍വേ പ്രകാരം 6.0 മാഗ്‌നിറ്റിയൂഡ് പ്രഭാവമാണ് രേഖപ്പെടുത്തിയത്. ഗാന്‍സുവിന് പുറമെ ലാന്‍സൗ, ക്വിന്‍ഹായ്, ഹയിഡോംഗ് എന്നിവിടങ്ങളിലും പ്രകമ്പനം രേഖപ്പെടുത്തിയിട്ടുണ്ട്. ഭൂകമ്പ ബാധിത പ്രദേശങ്ങളിലെല്ലാം വൈദ്യുതി, ജല വിതരണം തടസപ്പെട്ടിരിക്കുന്നതിനാല്‍ വാഹനങ്ങളുടെ ഫ്‌ളാഷ് ലൈറ്റ്, ടോര്‍ച്ച് എന്നിവയാണ് വെളിച്ചത്തിനുള്ള ഏക ഉപാധി.