എആര്‍ ക്യാമ്പിലെ പോലീസുകാരന്‍ മരിച്ച നിലയില്‍
തൃശ്ശൂര്‍: എആര്‍ ക്യാമ്പിലെ പോലീസുകാരന്‍ മരിച്ച നിലയില്‍. തൃശ്ശൂര്‍ സിറ്റി കണ്‍ട്രോള്‍ റൂമില്‍ ഡ്രൈവറായി ജോലി ചെയ്യുന്ന പെരുമ്പിള്ളിശ്ശേരി സ്വദേശി 40 വയസ്സുകാരനായ ആദിഷിനെയാണ് വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
Also Read; സംസ്ഥാനത്ത് കോവിഡ് കേസുകളുടെ എണ്ണത്തില്‍ വര്‍ദ്ധനവ്
2022 മുതല്‍ കാരണം ബോധിപ്പിക്കാതെ ആദിഷ് ജോലിയില്‍ നിന്നും മാറി നിന്നിരുന്നു. നിയമനടപടികള്‍ നേരിട്ടതിനെ തുടര്‍ന്നാണ് ജോലിയില്‍ പ്രവേശിച്ചത്. മരണകാരണം വ്യക്തമല്ലെന്ന് പോലീസ് അറിയിച്ചു. ചേര്‍പ്പ് പോലീസ് സംഭവ സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.





Malayalam 























































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































