January 22, 2025
#kerala #Top Four

തൃപ്രയാറില്‍ ശ്രീരാമനെ തൊഴുത് മീനൂട്ട് നടത്തി പ്രധാനമന്ത്രി

തൃശ്ശൂര്‍: ദക്ഷിണേന്ത്യയിലെ പ്രമുഖ ശ്രീരാമക്ഷേത്രമായ തൃപ്രയാര്‍ ശ്രീരാമസ്വാമി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. ക്ഷേത്രത്തിലെ പ്രധാന വഴിപാടായ മീനൂട്ട് ചടങ്ങിലും പങ്കാളിയായ അദ്ദേഹം ക്ഷേത്രക്കുളക്കടവിലെത്തി മത്സ്യങ്ങള്‍ക്ക് ഭക്ഷണം നല്‍കി. ഇവിടെ മത്സ്യങ്ങളുടെ രൂപത്തില്‍ ഭഗവാന്‍ എത്തുമെന്നും അവയ്ക്ക് ഭക്ഷണം കൊടുക്കുന്നത് സര്‍വ്വ ദുരിതങ്ങളും അകറ്റി ഐശ്വര്യം ലഭിക്കാന്‍ കാരണമാകുമെന്നുമാണ് ഭക്തരുടെ വിശ്വാസം. ക്ഷേത്രത്തിലെ വേദാര്‍ച്ചനയിലും ഭജനയിലും മോദി പങ്കെടുത്തു. തൃപ്രയാര്‍ ക്ഷേത്രത്തില്‍ ആദ്യമായാണ് ഒരു പ്രധാനമന്ത്രി എത്തുന്നത്.

Also Read; സുരേഷ്‌ഗോപിയുടെ മകള്‍ ഭാഗ്യ സുരേഷിന്റെ വിവാഹത്തില്‍ പങ്കെടുത്ത് നരേന്ദ്രമോദി

ഏറെ ഐതീഹ്യപ്രാധാന്യമുള്ള ക്ഷേത്രമാണ് തൃപ്രയാര്‍ ശ്രീരാമക്ഷേത്രം. ഭഗവാന്‍ ശ്രീകൃഷ്ണന്‍ ദ്വാരകയില്‍ പൂജിച്ച വിഗ്രഹമാണ് ഇവിടുത്തേത് എന്നാണ് ഭക്തര്‍ വിശ്വസിക്കുന്നത്. കാലക്രമേണ ഈ വിഗ്രഹം കടലെടുത്തു. പിന്നീട് മത്സ്യത്തൊഴിലാളികള്‍ക്ക് ഈ വിഗ്രഹം കിട്ടിയെന്നും അത് തൃപ്രയാറില്‍ പ്രതിഷ്ഠിച്ചുവെന്നുമാണ് വിശ്വാസം.

Leave a comment

Your email address will not be published. Required fields are marked *