#Top Four

വയനാട് പുല്‍പ്പള്ളിയില്‍ വീണ്ടും കടുവ ഇറങ്ങി

കല്‍പ്പറ്റ: വയനാട് പുല്‍പ്പള്ളിയില്‍ വീണ്ടും കടുവ ഇറങ്ങിയതായി സംശയം. സുരഭിക്കവലയില്‍ ഒരു ആടിനെ കൊന്ന നിലയില്‍ കണ്ടെത്തിയതിനാലാണ് സംശയം ഉടലെടുത്തത്. പാലമറ്റം സുനിലിന്റെ വീട്ടിലെ രണ്ടര വയസുള്ള ആടിനെയാണ് കൊന്നത്.

Also Read; പിഎഫ് ഓഫീസിൽ ആത്മഹത്യക്ക് ശ്രമിച്ചയാൾ മരിച്ചു

കഴിഞ്ഞ കുറച്ചുദിവസങ്ങളായി പ്രദേശത്ത് കടുവയുടെ ശല്യം ഉള്ളതായാണ് നാട്ടുകാര്‍ പറയുന്നത്. കടുവയെ പിടികൂടാന്‍ വനംവകുപ്പ് കൂട് വച്ചിരുന്നു. അതിനിടെയാണ് പാതി തിന്ന നിലയിലുള്ള ആടിന്റെ ജഡം കണ്ടെത്തിയത്. കടുവയാണ് ആടിനെ ആക്രമിച്ചത് എന്നാണ് പ്രാഥമിക നിഗമനം. കാല്‍പ്പാടുകള്‍ നോക്കി കടുവയാണോ എന്ന്് ഉറപ്പിക്കാനുള്ള പരിശോധനയിലാണ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍. കഴിഞ്ഞ ഒരു മാസത്തിനിടെ നാലഞ്ച് വളര്‍ത്തുമൃഗങ്ങളെ കടുവ പിടിച്ചിട്ടുണ്ട്. അതിനാല്‍ ഭീതിയിലാണ് നാട്ടുകാര്‍ കഴിയുന്നത്.

 

Leave a comment

Your email address will not be published. Required fields are marked *