കൊച്ചി: മസാല ബോണ്ട് കേസില്‍ ഇഡി സമന്‍സിന് മറുപടി നല്‍കാമെന്ന് കിഫ്ബി. ഡിജിഎം അജോഷ് ഇഡിയ്ക്ക് മുന്നില്‍ ഹാജരാകുകയും കണക്കുകളില്‍ വിശദീകരണം നല്‍കുകയും ചെയ്യുമെന്ന് കിഫ്ബി അറിയിച്ചിട്ടുണ്ട്.
Also Read ; തൃശൂര്‍ മുല്ലശേരിയില്‍ ഭാരത് അരി വില്‍പന തടഞ്ഞ് പോലീസ്
ഈ മാസം 26,27 തീയതികളില്‍ കിഫ്ബി ഉദ്യോഗസ്ഥര്‍ ഹാജരാകണമെന്ന് ഹൈക്കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്. ലഭ്യമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ തോമസ് ഐസക്കിനെ ചോദ്യം ചെയ്യണമെന്നും ഇഡി ഹൈക്കോടതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇടപാടുമായി ബന്ധപ്പെട്ട് എല്ലാ കാര്യങ്ങളും അറിയുന്നയാളാണ് തോമസ് ഐസക്കെന്നാണ് ഇഡി പറയുന്നത്.
അതേസമയം, ഇഡിക്ക് മുന്നില്‍ ഹാജരാകില്ലെന്ന് മുന്‍മന്ത്രി തോമസ് ഐസക് ആവര്‍ത്തിച്ചിട്ടുണ്ട്. ഇഡി സമന്‍സ് നിയമവിരുദ്ധമാണെന്നും. എല്ലാവിവരങ്ങളും കിഫ്ബിയുടെ പക്കലുണ്ടെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. മാര്‍ച്ച് എട്ടിന് തോമസ് ഐസക്കിന്റെ ഹര്‍ജി കോടതി പരിഗണിക്കും.
Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം