പന്നിയങ്കര ടോള്‍ പ്ലാസയില്‍ ഏപ്രില്‍ ഒന്നു മുതല്‍ ടോള്‍ നിരക്കില്‍ വര്‍ദ്ധനവ്

പാലക്കാട്: പന്നിയങ്കര ടോള്‍ പ്ലാസയില്‍ ഏപ്രില്‍ ഒന്നു മുതല്‍ ടോള്‍ നിരക്കില്‍ വര്‍ദ്ധന ഏര്‍പ്പെടുത്തും. ഒറ്റയാത്രയ്ക്കും മടക്കയാത്ര ചേര്‍ത്തുളള യാത്രയ്ക്കും മാസപ്പാസിനും നിരക്ക് ഉയരും. പണികള്‍ പൂര്‍ത്തിയാക്കാതെ അമിത ടോള്‍ ഈടാക്കുന്നുവെന്ന് ആക്ഷേപം ഉയരുന്നുണ്ട്. ഇതേത്തുടര്‍ന്ന് പ്രതിഷേധം ശക്തമാക്കാനാണ് പ്രാദേശിക സംഘടനകള്‍ തീരുമാനിച്ചിട്ടുള്ളത്.
Also Read; ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന് വെട്ടേറ്റു
കുതിരാന്‍ തുരങ്കത്തിന്റെ പണി പൂര്‍ത്തിയാകാത്തതിലെ പ്രതിഷേധം നിലനില്‍ക്കുമ്പോള്‍ തന്നെയാണ് ടോള്‍ ഉയര്‍ത്താന്‍ തീരുമാനമായിട്ടുള്ളത്. തുരങ്കത്തിലൂടെ കടന്ന് പോകാനാണ് ടോള്‍ തുകയുടെ 60 ശതമാനവും. ടോളിന് സമീപത്തെ പഞ്ചായത്തുകളിലെ യാത്രക്കാര്‍ക്ക് അനുവദിച്ചിട്ടുളള സൗജന്യവും ഉടന്‍ പിന്‍വലിക്കാനാണ് സാധ്യത.