ഭോപ്പാല്‍: മദ്ധ്യപ്രദേശിലെ ഹാര്‍ദ്ദയില്‍ പടക്കനിര്‍മാണ ശാലയിലുണ്ടായ തീപിടിത്തത്തില്‍ ആറ് മരണം, 60 പേര്‍ക്ക് ഗുരുതര പരിക്ക്. തീപിടിത്തത്തിനിടെ അനേകം പൊട്ടിത്തെറികളുണ്ടായത് പ്രദേശത്താകെ ആശങ്കയുണ്ടാക്കിയിട്ടുണ്ട്. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.