ഡിഎംകെ സര്‍ക്കാരിനെ കടന്നാക്രമിച്ച വിജയിയെ പ്രകീര്‍ത്തിച്ച് ബിജെപി സഖ്യകക്ഷികള്‍
ചെന്നൈ: വിജയ്‌യുടെ തമിഴക വെട്രി കഴകത്തിന്റെ ആദ്യ സമ്മേളനത്തിന് പിന്നാലെ വിജയിയെ പ്രകീര്‍ത്തിച്ച് ബിജെപി സഖ്യകക്ഷികള്‍. ആദ്യ സമ്മേളനത്തില്‍ ഡിഎംകെ സര്‍ക്കാരിനെ കടന്നാക്രമിച്ചുകൊണ്ടുള്ള നയം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് വിജയിയെ പ്രകീര്‍ത്തിച്ച് ബിജെപി സഖ്യകക്ഷികള്‍ എത്തിയത്. ആശയപരമായി ബിജെപിയും രാഷ്ട്രീയപരമായി ഡിഎംകെയും എതിരാളികളായിരിക്കുമെന്ന് വിജയ് പ്രഖ്യാപിച്ചുവെങ്കിലും വിജയുടേത് ഗംഭീര തുടക്കമാണെന്നാണ് ബിജെപി ഘടക കക്ഷികളായ പുതിയ തമിഴകം പാര്‍ട്ടിയും, ഇന്ത്യ ജനനായക കക്ഷിയും അഭിപ്രായപ്പെട്ടത്. Also Read; തൃശൂര്‍ പൂരം കലങ്ങിയെന്ന് എഫ്‌ഐആറില്‍ നിന്ന് വ്യക്തം : കെ മുരളീധരന്‍ […]