സ്വകാര്യ ഭാഗങ്ങളില്‍ ഡംബല്‍ തൂക്കിയിട്ടു; കോട്ടയം നഴ്‌സിംഗ് കോളേജിലെ റാഗിങില്‍ 5 വിദ്യാര്‍ത്ഥികളെ പോലീസ് കസ്റ്റഡിയിലെടുത്തു
കോട്ടയം: കോട്ടയം ഗാന്ധിനഗര്‍ സ്‌കൂള്‍ ഓഫ് നഴ്‌സിംഗ് കോളേജില്‍ റാഗിങ് നടത്തിയ 5 വിദ്യാര്‍ത്ഥികളെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇവരെ കോളേജില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തിട്ടുണ്ട്. സാമുവല്‍ ജോണ്‍സണ്‍, എന്‍ എസ് ജീവ, കെ പി രാഹുല്‍ രാജ്, സി റിജില്‍ ജിത്ത്, വിവേക് എന്‍പി എന്നിവര്‍ക്കെതിരെയാണ് നടപടി. ഒന്നാംവര്‍ഷ വിദ്യാര്‍ത്ഥികളെയാണ് മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥികള്‍ ക്രൂരമായി റാഗ് ചെയ്തത്. ആന്റി റാഗിങ് നിയമപ്രകാരം അന്വേഷണം നടത്തിയ ശേഷമാണ് കോളേജ് പ്രിന്‍സിപ്പാള്‍ നടപടി എടുത്തത്. Also Read; പാതിവില […]