തൊണ്ടിമുതല്‍ കേസ്; ആന്റണി രാജു കോടതിയില്‍ ഹാജരായി, കേസ് തിങ്കളാഴ്ച പരിഗണിക്കും

തിരുവനന്തപുരം: തൊണ്ടിമുതല്‍ കേസില്‍ രണ്ടാം പ്രതിയായ മുന്‍മന്ത്രി ആന്റണി രാജു കോടതിയില്‍ ഹാജരായി. നെടുമങ്ങാട് ഫസ്റ്റ്ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയിലാണ് ആന്റണി രാജു ഹാജരായത്.കേസിലെ ഒന്നാം പ്രതി ജോസും കോടതിയിലെത്തിയിരുന്നു. Also Read ; ഷഫീക്ക് വധശ്രമ കേസ് ; അച്ഛനും രണ്ടാനമ്മയും കുറ്റക്കാര്‍, 11 വര്‍ഷത്തിന് ശേഷം നീതി കിട്ടിയെന്ന് രാഗിണി കേസ് തിങ്കളാഴ്ച വീണ്ടും പരിഗണിക്കും. വിചാരണ വേഗത്തില്‍ പൂര്‍ത്തിയാക്കേണ്ടതുണ്ടെന്ന് കോടതി നിര്‍ദേശിച്ചു. എംപി-എംഎല്‍എ കോടതിയിലാണ് കേസ് പരിഗണിക്കേണ്ടതെന്ന സുപ്രീംകോടതി നിര്‍ദേശം പ്രതിയുടെ അഭിഭാഷകന്‍ കോടതിയില്‍ […]

തൊണ്ടിമുതല്‍ കേസില്‍ മുന്‍മന്ത്രി ആന്റണി രാജുവിന് തിരിച്ചടി; കേസില്‍ എംഎല്‍എ വിചാരണ നേരിടണം

ഡല്‍ഹി : മുന്‍മന്ത്രി ആന്റണി രാജുവിന് സുപ്രീംകോടതിയില്‍ തിരിച്ചടി. തൊണ്ടി മുതല്‍ കേസില്‍ തുടര്‍ നടപടിയാകാമെന്ന് സുപ്രീംകോടതി ഉത്തരവിട്ടു. കൂടാതെ ആന്റണി രാജു വിചാരണ നേരിടണമെന്നും ഒരു വര്‍ഷത്തിനുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കണമെന്നും സുപ്രീംകോടതി നിര്‍ദേശം നല്‍കി. കേസില്‍ ആന്റണി രാജു അടക്കമുള്ള പ്രതികള്‍ അടുത്ത മാസം 20 ന് വിചാരണ കോടതിയില്‍ ഹാജരാകണമെന്നും കോടതി നിര്‍ദേശിച്ചു. Also Read ; പാലക്കാടിനെ വഞ്ചിച്ച ഷാഫിക്കെതിരായ ജനവിധിയാകും ഇന്നത്തേതെന്ന് എന്‍ഡിഎ സ്ഥാനാര്‍ത്ഥി സി കൃഷ്ണകുമാര്‍ ജസ്റ്റിസ് സി ടി രവികുമാര്‍ […]

കൂറുമാറ്റത്തിന് 100 കോടി കോഴ വാഗ്ദാനം ചെയ്തതിന് തെളിവില്ല ; തോമസ് കെ തോമസിന് ക്ലീന്‍ ചിറ്റ്

തിരുവനന്തപുരം : കൂറുമാറ്റത്തിന് 100 കോടി രൂപ വാഗ്ദാനം ചെയ്തുവെന്ന ആരോപണം തള്ളി എന്‍സിപി അന്വേഷണ കമ്മീഷന്‍. എംഎല്‍എ തോമസ് കെ തോമസിന് ക്ലീന്‍ ചിറ്റ് നല്‍കിയ റിപ്പോര്‍ട്ട് സംസ്ഥാന പ്രസിഡന്റ് പി സി ചാക്കോക്ക് കമ്മീഷന്‍ കൈമാറി. കോഴ ആരോപണത്തിന് പിന്നില്‍ ആന്റണി രാജുവിന്റെ ഗൂഡാലോചനയെന്നാണ് തോമസ് കെ തോമസ് കമ്മീഷന് നല്‍കിയ മൊഴി. ഉപതെരഞ്ഞെടുപ്പ് ഫലത്തിന് ശേഷം റിപ്പോര്‍ട്ടിന്റെ പകര്‍പ്പുമായി മുഖ്യമന്ത്രിയെ കണ്ട് എ കെ ശശീന്ദ്രനെ മാറ്റി തോമസിനെ മന്ത്രിയാക്കണമെന്ന് പി സി […]

‘കൂറുമാറ്റ കോഴ ആരോപണം പാര്‍ട്ടി അന്വേഷിക്കും’: എ കെ ശശീന്ദ്രന്‍

തിരുവനന്തപുരം: എന്‍സിപി എംഎല്‍എ തോമസ് കെ തോമസിനെതിരായ കൂറുമാറ്റക്കോഴ ആരോപണം പാര്‍ട്ടി പരിശോധിക്കുമെന്ന് മന്ത്രി എ കെ ശശീന്ദ്രന്‍. ആന്റണി രാജു ഉന്നയിച്ച ആരോപണത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന ആവശ്യം ഇതിനോടകം തന്നെ പാര്‍ട്ടിയില്‍ പലരും ഉന്നയിക്കുന്നുണ്ട്. അതേസമയം ആന്റണി രാജു പറഞ്ഞ കാര്യങ്ങളിലെ ശരി തെറ്റുകള്‍ പരിശോധിക്കേണ്ടതുണ്ടെന്നും ശശീന്ദ്രന്‍ വ്യക്തമാക്കി. മന്ത്രി സ്ഥാനത്ത് നിന്നും മാറുമോ എന്ന ചോദ്യത്തിന് ഏതു നിമിഷം വേണമെങ്കിലും മാറി നില്‍ക്കാന്‍ തയ്യാറാണെന്നായിരുന്നു ശശീന്ദ്രന്റെ മറുപടി. പാര്‍ട്ടി പ്രസിഡന്റ് പറയുന്ന നിമിഷം […]

കൂറുമാറാന്‍ 100 കോടി! 50 കോടി വീതം ഓഫര്‍ ; തോമസ് കെ തോമസിന്റെ മന്ത്രിസ്ഥാനത്തിന് കുരുക്കായത് ഈ നീക്കം

തിരുവനന്തപുരം: എന്‍സിപി എംഎല്‍എ തോമസ് കെ തോമസിനെ മന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കാതിരുന്നത് അദ്ദേഹം 50 കോടി രൂപ വാഗ്ദാനം ചെയ്ത് രണ്ട് എല്‍ഡിഎഫ് മന്ത്രിമാരെ കൂറുമാറ്റാന്‍ നീക്കം നടത്തിയെന്ന പരാതി കാരണം. ഈ ഗുരുതരമായ ആക്ഷേപം മുഖ്യമന്ത്രി സിപിഎം സംസ്ഥാന സെക്രട്ടറിയറ്റില്‍ മുഖ്യമന്ത്രി റിപ്പോര്‍ട്ട് ചെയ്തു. ഈ കാരണമാണ് തോമസ് കെ തോമസിന്റെ മന്ത്രി സഭാ പ്രവേശം മുഖ്യമന്ത്രി അനുവദിക്കാതിരുന്നത്. അജിത് പവാര്‍ പക്ഷത്തേക്ക് ചേരാന്‍ കോവൂര്‍ കുഞ്ഞുമോനും ആന്റണി രാജുവിനും 50 കോടി വീതം വാഗ്ദാനം […]

ആന്റണി രാജുവിനെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍

ഡല്‍ഹി: ആന്റണി രാജു എംഎല്‍എക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു.തൊണ്ടിമുതല്‍ കേസിലെ ആന്റണി രാജുവിന്റെ അപ്പീല്‍ തള്ളണമെന്നാവശ്യപ്പെട്ടാണ് സംസ്ഥാന സര്‍ക്കാര്‍ കോടതിയെ സമീപിച്ചത്. ഗൗരവകരമായ വിഷയമാണിതെന്നും കേസില്‍ ആന്റണി രാജുവിനെതിരെ തെളിവുണ്ടെന്നുമാണ് സര്‍ക്കാരിന്റെ വാദം.ആന്റണി രാജുവിനെതിരായ പോലീസ് കേസ് നേരത്തെ ഹൈക്കോടതി റദ്ദാക്കിയിരുന്നു. ഈ ഉത്തരവ് റദ്ദാക്കണമെന്നും സത്യവാങ്മൂലത്തില്‍ സര്‍ക്കാര്‍ പറയുന്നുണ്ട്. Also Read; കേരള സ്റ്റോറി ആര്‍എസ്എസ് അജണ്ടയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ തനിക്കെതിരായ കേസില്‍ പുനരന്വേഷണം നടത്താനുള്ള ഹൈക്കോടതി ഉത്തരവിനെതിരെയാണ് ആന്റണി രാജു സുപ്രീംകോടതിയില്‍ […]

നവകേരള സദസിന് ആഢംബര ബസ് വാങ്ങുന്നതിനെ ന്യായീകരിച്ച് ആന്റണി രാജു

നവകേരള സദസിന് ആഡംബര ബസ് വാങ്ങുന്നതിനെ ന്യായീകരിച്ച് ഗതാഗതമന്ത്രി ആന്റണി രാജു. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടംതിരിയുന്നതിനിടെയാണ് ആഡംബര ബസിനായി ഒരുകോടി രൂപ അനുവദിച്ച് ധനവകുപ്പ് പ്രത്യേക ഉത്തരവിറക്കിയത്. ഒരു കോടി അഞ്ചുലക്ഷത്തി ഇരുപതിനായിരം രൂപയാണ് ബസിനായി അനുവദിച്ച തുക. മന്ത്രി വാഹനങ്ങളുടെ എണ്ണം കുറയ്ക്കാനാണ് ബസ് വാങ്ങുന്നതെന്നും 21 മന്ത്രി വാഹനങ്ങളും അകമ്പടി വാഹനങ്ങളും ഒഴിവാക്കുമെന്നും മന്ത്രി പറഞ്ഞു. 25 സീറ്റുള്ള ബസ് പിന്നീട് ബജറ്റ് ടൂറിസത്തിനായി ഉപയോഗിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ബെംഗളൂരുവിലാണ് ബസ് […]

ക്യാമറ വെക്കണമെന്ന് ആവശ്യപ്പെട്ടത് ബസുടമകളെന്ന് ആന്റണി രാജു

തിരുവനന്തപുരം: സംസ്ഥാനത്ത് ബസുകളില്‍ സീറ്റ് ബെല്‍റ്റ് ഘടിപ്പിക്കാനുള്ള നിര്‍ദ്ദേശം എഐ ക്യാമറ ഘടിപ്പിച്ച ഘട്ടത്തില്‍ തന്നെ ബസുടമകള്‍ക്ക് നല്‍കിയതാണെന്ന് ഗതാഗത മന്ത്രി ആന്റണി രാജു തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ഈ മാസം 31 ന് സ്വകാര്യ ബസ് പണിമുടക്ക് പ്രഖ്യാപിച്ച സാഹചര്യത്തിലായിരുന്നു ഗതാഗത മന്ത്രിയുടെ പ്രതികരണം. 1994 മുതല്‍ നിലവിലുള്ള കേന്ദ്ര നിയമമാണ് ഇത്. സ്വകാര്യ ബസുടമകളുടെ ആവശ്യം പരിഗണിച്ച് അതിന് രണ്ട് മാസം സമയം നീട്ടി നല്‍കിയതാണെന്നും അദ്ദേഹം പറഞ്ഞു. Also Read; ഭക്ഷ്യ വിഷബാധയെ തുടര്‍ന്ന് […]