September 8, 2024

ഗതാഗതക്കുറ്റങ്ങള്‍ അറിയിക്കാന്‍ ആപ് ; മന്ത്രി കെ.ബി. ഗണേഷ്‌കുമാര്‍

തിരുവനന്തപുരം: പൊതുജനത്തിന്റെ സഹായത്തോടെ ഗതാഗത നിയമലംഘനം തടയാനുള്ള മൊബൈല്‍ ആപ് ഉടനെന്ന് മന്ത്രി കെ.ബി. ഗണേഷ്‌കുമാര്‍. ഗതാഗതക്കുറ്റങ്ങള്‍ പൊതുജനത്തിന് കണ്ടെത്തി തെളിവ് സഹിതം അധികൃതര്‍ക്ക് കൈമാറാന്‍ ആപില്‍ സൗകര്യമുണ്ടാകും. ഇക്കാര്യം ഉദ്യോഗസ്ഥര്‍ പരിശോധിച്ച് നടപടി എടുക്കും. Also Read ; ശബരി റെയിലിന് വീണ്ടും 100 കോടി അനുവദിച്ച് കേന്ദ്ര ബജറ്റ് ലൈന്‍ ട്രാഫിക്, ട്രാഫിക് ലംഘനം, അനധികൃത പാര്‍ക്കിങ്, ഇരുചക്രവാഹനങ്ങളില്‍ രണ്ടിലധികം പേരുടെ യാത്ര തുടങ്ങിയ കുറ്റകൃത്യങ്ങളാകും ആദ്യം പരിഗണിക്കുക. അതേസമയം ഇരുചക്രവാഹനങ്ങളുടെ പിന്നില്‍ ഇരുന്ന് സംസാരിക്കുന്നവര്‍ക്ക് […]

വീഡിയോ കോണ്‍ഫറന്‍സിങ് ആപ്പുകള്‍ക്ക് കനത്ത വെല്ലുവിളിയായി അംബാനിയുടെ ജിയോ സേഫ് ആപ്പ് രംഗത്ത്

സൂം, സിഗ്‌നല്‍, വാട്സാപ്പ്, ഗൂഗിള്‍ മീറ്റ് പോലുള്ള വീഡിയോ/വോയ്സ് കോള്‍, വീഡിയോ കോണ്‍ഫറന്‍സിങ് ആപ്പുകള്‍ക്ക് കനത്ത വെല്ലുവിളിയുമായി ജിയോ രംഗത്ത്. അതീവ സ്വകാര്യത ഉറപ്പുനല്‍കിക്കൊണ്ടാണ് പുതിയ ജിയോ സേഫിന്റെ സേവനം. ജിയോയുടെ 5ജി ക്വാണ്ടം-സെക്വര്‍ നെറ്റ് വര്‍ക്ക് അടിസ്ഥാനമാക്കിയുള്ള ഡിജിറ്റല്‍ കമ്മ്യൂണിക്കേന്‍ സേവനമാണ് ജിയോ സേഫ്. ആന്‍ഡ്രോയിഡിലും, ഐഒഎസിലും ലഭ്യമാക്കുന്ന ഈ ആപ്പിന്റെ വെബ്ബ് വേര്‍ഷന്‍ ലഭ്യമല്ല. Also Read ; ഉത്തര്‍പ്രദേശില്‍ ട്രെയിന്റെ 15 ബോഗികള്‍ക്ക് പാളം തെറ്റി; രണ്ട് മരണം, 25 ലധികം പേര്‍ക്ക് പരിക്ക് […]

ബസ് വരുന്നത് മുന്‍കൂട്ടി അറിയാന്‍ ആപ്പ് വരുന്നു; കൂടാതെ ബസില്‍ ടി.വി; KSRTCയില്‍ പരിഷ്‌കാരങ്ങള്‍ 5 മാസത്തിനകം

കൊല്ലം: യാത്രക്കാര്‍ ബസ് കാത്തുനിന്ന് ഇനി മുഷിയേണ്ടാ. ഓരോ റൂട്ടിലുമുള്ള കെ.എസ്.ആര്‍.ടി.സി. ബസ് വരുന്നത് മുന്‍കൂട്ടി അറിയാന്‍ ആപ്പ് വരുന്നു. സ്റ്റോപ്പില്‍ നില്‍ക്കുന്ന യാത്രക്കാര്‍ക്ക് അടുത്തുവരുന്ന കെ.എസ്.ആര്‍.ടി.സി. ബസുകളുടെ വിവരങ്ങളും സീറ്റ് ഒഴിവുണ്ടോ എന്നതും ആപ്പിലൂടെ അറിയാന്‍ കഴിയും. Also Read ;സപ്ലൈക്കോയുടെ പേരില്‍ 7 കോടിരൂപയുടെ തട്ടിപ്പില്‍ അറസ്റ്റിലായത് മുന്‍ ഭക്ഷ്യമന്ത്രിയുടെ അസി.പ്രൈവറ്റ് സെക്രട്ടറി ജി.പി.എസ്. അധിഷ്ഠിതമായി ഓരോ ആറ് സെക്കന്‍ഡിലും വിവരങ്ങള്‍ പുതുക്കിക്കൊണ്ടിരിക്കും. ഓണ്‍ലൈന്‍ റിസര്‍വേഷന്‍ സൗകര്യം കൂടുതല്‍ വിപുലപ്പെടുത്തും. ബസിലെ ടിക്കറ്റ് വിതരണംമുതല്‍ […]

ഇനി ഒരേ ആപ്പിലൂടെ രണ്ട് വാട്‌സ്ആപ്പ് അക്കൗണ്ടുകള്‍ കൈകാര്യം ചെയ്യാം

രണ്ട് വാട്‌സ്ആപ്പ് അക്കൗണ്ടുകള്‍ ഒരേ ആപ്പിലൂടെ കൈകാര്യം ചെയ്യാന്‍ സാധിച്ചാല്‍ എളുപ്പമായിരിക്കുമല്ലേ. രണ്ട് വാട്‌സ്ആപ്പ് ഉണ്ടെങ്കില്‍ രണ്ട് ആപ്പുകള്‍ ഇതുവരെ ആവശ്യമായിരുന്നു. എന്നാല്‍ ഇനി ഒരേ ആപ്പിലൂടെ രണ്ട് എക്കൗണ്ടുകള്‍ ലോഗിന്‍ ചെയ്യാം. ടെലഗ്രാം, ഇന്‍സ്റ്റഗ്രാം ആപ്പുകളിലുള്ളതുപോലെ രണ്ട് സിമ്മുകളിലെ അക്കൗണ്ടും ഒരേ ആപ്പിലൂടെ ഉപയോഗിക്കാം. ഇതിനായി വാട്‌സ്ആപ്പിന്റെ ക്ലോണ്‍ ആപ്പ് വേണ്ടിവരില്ല. ഈ ഫീച്ചര്‍ ലഭ്യമായിക്കഴിഞ്ഞാല്‍ വാട്സാപ്പ് സെറ്റിങ്സില്‍ പേരിന് നേരെയുള്ള ചെറിയ Arrow ടാപ്പ് ചെയ്യുക. ‘ആഡ് അക്കൗണ്ട്’ തിരഞ്ഞെടുക്കുക. രണ്ടാമത്തെ മൊബൈല്‍ നമ്പര്‍ […]

ഒറ്റ ക്ലിക്കില്‍ വായ്പ; യുവാവിന് നഷ്ടമായത് അരലക്ഷം രൂപ

കാഞ്ഞങ്ങാട്: പോലീസിന്റേയും ബാങ്കിന്റേയും മുന്നറിയിപ്പുകളുണ്ടെങ്കിലും സൈബര്‍ തട്ടിപ്പുകളില്‍ പെട്ടുപോകുന്നവരുടെ എണ്ണത്തില്‍ കുറവുണ്ടാകുന്നില്ല. ഇപ്പോള്‍ ഒറ്റ ക്ലിക്കില്‍ ലക്ഷങ്ങള്‍ വായ്പ ലഭിക്കുമെന്ന വാഗ്ദാനം കണ്ട് ധനി എന്ന പേരിലുള്ള ലോണ്‍ ആപ്പ് മൊബൈലില്‍ ഇന്‍സ്റ്റാള്‍ ചെയ്തതിനു പിന്നാലെയാണ് യുവാവിന് പണം നഷ്ടമായത്. കാഞ്ഞങ്ങാട് ഏഴാംമൈല്‍ നേരംകാണാതടുക്കം സ്വദേശിയായ യുവാവിനാണ് പണം നഷ്ടമായിരിക്കുന്നത്. Also Read; രണ്‍ബിര്‍- രശ്മിക ‘ലിപ്‌ലോക്ക്’: ആനിമലിന്റെ പുതിയ പോസ്റ്റര്‍ പുറത്ത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്തതിനു പിന്നാലെ വായ്പയുടെ പ്രൊസസിംഗ് ഫീ ഇനത്തില്‍ വിവിധ വിഭാഗങ്ങളിലായി 58,560 […]