December 21, 2025

രാജ്യത്തിനായി മെഡല്‍ നേടിയിട്ട് ഒരുപഞ്ചായത്ത് അംഗം പോലും വന്നില്ല; സര്‍ക്കാരിനെതിരെ ശ്രീജേഷ്

ഏഷ്യന്‍ ഗെയിംസിലെ സുവര്‍ണ്ണ നേട്ടത്തിന് പിന്നാലെ സംസ്ഥാന സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി ഇന്ത്യന്‍ ഹോക്കിതാരം പിആര്‍ ശ്രീജേഷ് രംഗത്ത്. കായിക താരങ്ങള്‍ കേരള സര്‍ക്കാരില്‍ നിന്ന് അവഗണ നേരിടുന്നുവെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെയാണ് ശ്രീജേഷിന്റെ വിമര്‍ശനവും. ഏഷ്യന്‍ ഗെയിംസില്‍ രാജ്യത്തിനായി മെഡല്‍ നേടിയിട്ട് ഒരു പഞ്ചായത്ത് അംഗം പോലും ഒന്നുകാണാന്‍ വന്നില്ലെന്ന് ശ്രീജേഷ് മാധ്യമങ്ങളോട് പറഞ്ഞു. Join with metro post: സ്‌പോര്‍ട്‌സ് വാര്‍ത്തകളറിയാന്‍ SPORTS ONLY ഗ്രൂപ്പില്‍ അംഗമാകൂ… ബംഗാള്‍ ഗവര്‍ണറാണ് തന്നെ അഭിനന്ദിക്കാനായി ആദ്യമായി വീട്ടില്‍ എത്തിയതെന്നും അദ്ദേഹം […]

ഏഷ്യന്‍ ഗെയിംസിലെ മെഡല്‍ നേട്ടത്തില്‍ സെഞ്ച്വറി തികച്ച് ഇന്ത്യ

ഏഷ്യന്‍ ഗെയിംസിലെ മെഡല്‍നേട്ടത്തില്‍ സെഞ്ച്വറി തികച്ച് ഇന്ത്യ. വനിതാ കബഡി ടീം ഫൈനലില്‍ തായ്പേയ്ക്കെതിരായ നേട്ടമാണ് ഇന്ത്യയെ 100-ാം മെഡലിലേക്ക് എത്തിച്ചത്. വെള്ളിയാഴ്ച തന്നെ മെഡല്‍ പട്ടികയില്‍ ഇന്ത്യ സെഞ്ച്വറി പിന്നിടുമെന്ന് ഉറപ്പിച്ചിരുന്നു. അമ്പെയ്ത്തില്‍ ഇന്ത്യ ഇന്ന് നാല് മെഡലുകള്‍ കൂടി സ്വന്തമാക്കിയതോടെ, ചരിത്രത്തില്‍ ആദ്യമായി ഏഷ്യന്‍ ഗെയിംസില്‍ സെഞ്ച്വറി മെഡല്‍ നേട്ടം കൈവരിച്ചു. 25 സ്വര്‍ണവും 35 വെള്ളിയും 40 വെങ്കലവുമടക്കമാണ് ഇന്ത്യയുടെ മെഡല്‍ നേട്ടം 100 തികച്ചത്. ഇന്ത്യയുടെ ഈ ചരിത്ര നാഴികക്കല്ലിലേക്ക് നയിച്ച […]