20 പേര്‍ക്ക് 20,000 രൂപ ; കൈക്കൂലി വാങ്ങുന്നതിനിടെ അസി. ലേബര്‍ കമ്മീഷണര്‍ പിടിയില്‍
കാക്കനാട്: കൈക്കൂലി വാങ്ങുന്നതിനിടെ കേന്ദ്ര അസി.ലേബര്‍ കമ്മീഷണറെ വിജിസന്‍സ് പിടികൂടി. കാക്കനാട് ഓലിമുകളില്‍ പ്രവര്‍ത്തിക്കുന്ന കേന്ദ്ര റീജണല്‍ ലേബര്‍ കമ്മീഷണര്‍ ഓഫീസിലെ അസി. കമ്മീഷണര്‍ യു.പി ഖരക്പുര്‍ സ്വദേശി അജിത് കുമാറാണ് വിജിലന്‍സിന്റെ പിടിയിലായത്. 20,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് ഓഫീസര്‍ അറസ്റ്റിലായത്. ബിപിസിഎല്‍ കമ്പനിയില്‍ താത്കാലിക തൊഴിലാളികളെ ജോലിക്ക് കയറ്റുന്നതിന് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിനാണ് ഇയാള്‍ കൈക്കൂലി ആവശ്യപ്പെട്ടത്. ഒരു തൊഴിലാളിക്ക് 1000 രൂപ പ്രകാരം 20 പേര്‍ക്കായി 20,000 രൂപയാണ് ഓഫീസര്‍ ആവശ്യപ്പെട്ടത്. Also Read […]