• India

ആറ്റിങ്ങല്‍ ഇരട്ടക്കൊല ; രണ്ടാം പ്രതി അനുശാന്തിക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി

ഡല്‍ഹി : ആറ്റിങ്ങല്‍ ഇരട്ടക്കൊലക്കേസിലെ രണ്ടാം പ്രതി അനുശാന്തിക്ക് സുപ്രീംകോടതി ജാമ്യം അനുവദിച്ചു. ഒരു കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ട സാഹചര്യത്തില്‍ ശിക്ഷ റദ്ദാക്കി ജാമ്യം അനുവദിക്കണമെന്ന അനുശാന്തിയുടെ ഹര്‍ജിയിലാണ് കോടതിയുടെ തീരുമാനം. അതേസമയം ശിക്ഷ റദ്ദാക്കണമെന്ന ഹര്‍ജി ഇതുവരെ തീര്‍പ്പാക്കിയിട്ടില്ല. ഈ ഹര്‍ജി തീര്‍പ്പാകുന്നത് വരെയാണ് അനുശാന്തിക്ക് ജാമ്യം അനുവദിച്ചതെന്നും കോടതി വ്യക്തമാക്കി.ജാമ്യ ഉപാധികള്‍ വിചാരണ കോടതിക്ക് തീരുമാനിക്കാമെന്നും സുപ്രീംകോടതി അറിയിച്ചു. Also Read ; ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍. ബിന്ദുവുമായി വീഡിയോകോളിലൂടെ സംസാരിച്ച് ഉമാ തോമസ് […]