സെയ്ഫിന്റെയും കരീനയുടേയും മൊഴിയെടുത്ത് പോലീസ് ; പ്രതിയുടെ പുതിയ ചിത്രങ്ങള്‍ പുറത്ത്
മുംബൈ: കവര്‍ച്ചാ ശ്രമത്തിനിടെ ബാന്ദ്രയിലെ വീട്ടില്‍ വച്ച് ആക്രമണത്തില്‍ പരിക്കേറ്റ സംഭവത്തില്‍ നടന്‍ സെയ്ഫ് അലിഖാന്റെയും കരീന കപൂറിന്റെയും മൊഴി രേഖപ്പെടുത്തി പോലീസ്. ഇന്നലെയാണ് പോലീസ് ഇരുവരുടെയും മൊഴി രേഖപ്പെടുത്തിയത്. അതിനിടെ സെയ്ഫ് അലിഖാനെ കുത്തി പരിക്കേല്‍പ്പിച്ച പ്രതിയുടെ പുതിയ ദൃശ്യങ്ങള്‍ പോലീസ് പുറത്തു വിട്ടു. മോഷണ ശ്രമത്തിനിടെ തടയാന്‍ ശ്രമിച്ചപ്പോഴാണ് പ്രതി നടനെ ആക്രമിച്ചത്. ആക്രമണത്തില്‍ സാരമായി പരിക്കേറ്റ നടനെ മുംബൈയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ശസ്ത്രക്രിയക്ക് വിധേയമാക്കിയിരുന്നു. Also Read ; നെടുമങ്ങാട് ടൂറിസ്റ്റ് ബസ് […]





Malayalam 

















































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































