വോട്ടര്‍പട്ടിക ക്രമക്കേടില്‍ ആഞ്ഞടിക്കാന്‍ ഇന്‍ഡ്യ സഖ്യം; 300 എംപിമാരെ അണിനിരത്തി തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഓഫീസിലേക്ക് പ്രതിഷേധം
ന്യൂഡല്‍ഹി: വോട്ടര്‍പട്ടികയിലെ ക്രമക്കേടില്‍ പ്രതിഷേധം ശക്തമാക്കാന്‍ ഇന്‍ഡ്യ സഖ്യം. രാഹുല്‍ ഗാന്ധി ഉന്നയിച്ച വോട്ടര്‍പട്ടിക തട്ടിപ്പ് ആരോപണത്തെ ചര്‍ച്ചയാക്കാനും പ്രധാന വിഷയമായി ഉയര്‍ത്താനുമാണ് ധാരണ. ഇന്‍ഡ്യ സഖ്യത്തിലെ 300 എംപിമാരെ പങ്കെടുപ്പിച്ച് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഓഫീസിലേക്ക് വന്‍ പ്രതിഷേധം സംഘടിപ്പിക്കും. നാളെ പാര്‍ലമെന്റില്‍ നിന്നും 11.30ന് ആരംഭിക്കുന്ന മാര്‍ച്ചിന് രാഹുല്‍ ഗാന്ധി നേതൃത്വം നല്‍കും. Also Read; ഉപരാഷ്ട്രപതി സ്ഥാനം രാജിവെച്ച ജഗ്ദീപ് ധന്‍കര്‍ എവിടെ? കേന്ദ്ര സര്‍ക്കാരിനെതിരെ ചോദ്യമുയര്‍ത്തി കപില്‍ സിബല്‍ മാര്‍ച്ചിന് ശേഷം നേതാക്കള്‍ […]