December 3, 2024

അന്തര്‍സംസ്ഥാന കള്ളനോട്ട് ശൃംഖലയില്‍പ്പെട്ടയാള്‍ അറസ്റ്റില്‍

തിരുവനന്തപുരം: അന്തര്‍സംസ്ഥാന കള്ളനോട്ട് ശൃംഖലയില്‍പ്പെട്ടയാള്‍ കന്യാകുമാരിയില്‍ പിടിയില്‍. തിരുനല്‍വേലി സ്വദേശി സഞ്ജയ് വര്‍മ്മയാണ് പോലീസിന്റെ പിടിയിലായത്. തമ്പാനൂര്‍ പോലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കള്ളനോട്ടുമായി എത്തി മുന്തിയ ഹോട്ടലുകളില്‍ താമസിച്ച ശേഷം പണം ഹോട്ടലിലും ടാക്‌സി ഡ്രൈവര്‍മാര്‍ക്കും കൈമാറി വെളുപ്പിക്കുകയാണ് ഇയാളുടെ പതിവ് രീതി. Also Read; വയനാട് പരപ്പന്‍പാറയില്‍ നിന്നും ശരീരഭാഗം കണ്ടെത്തി ; ഉരുൾപൊട്ടലിൽ മരിച്ചയാളുടേതാണെന്ന് സംശയം നേരത്തെ തമ്പാനൂരും കഴക്കൂട്ടത്തും തട്ടിപ്പ് നടത്തിയതിന് കേസെടുത്തിട്ടുണ്ട്. ഇതേ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇന്ന് പുലര്‍ച്ചെ കന്യാകുമാരിയില്‍ […]

‘സതീശിന് പിന്നില്‍ താനാണെന്ന് വരുത്തി തീര്‍ക്കുകയാണ്’ കൊടകര കുഴല്‍പ്പണക്കേസില്‍ തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളോട് പൊട്ടിത്തെറിച്ച് ശോഭാ സുരേന്ദ്രന്‍

തിരുവനന്തപുരം: കൊടകര കുഴല്‍പ്പണക്കേസില്‍ തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളോട് പൊട്ടിത്തെറിച്ച് ബിജെപി നേതാവ് ശോഭാസുരേന്ദ്രന്‍. തിരൂര്‍ സതീശിന് പിന്നില്‍ താനാണെന്ന് വാര്‍ത്തകള്‍ വരുന്നുണ്ട്. തനിക്കെതിരെ പുറത്തുവരുന്ന ആരോപണങ്ങളെല്ലാം തെറ്റാണ്. രേഖയില്ലാതെയാണ് തനിക്കെതിരെ വലിയ ആരോപണം ഉന്നയിക്കുന്നത്. സതീശിന്റെ പിറകില്‍ ശോഭയാണെന്ന് ചാര്‍ത്തി നല്‍കുകയാണ്. മാധ്യമങ്ങള്‍ തനിക്കെതിരെ തെറ്റായ ആരോപണങ്ങള്‍ ഉന്നയിക്കുകയാണ്. തന്റെ ജീവിതം വെച്ച് കളിക്കാന്‍ ഒരാളെയും ഞാന്‍ അനുവദിക്കില്ലെന്നും ശോഭ സുരേന്ദ്രന്‍ രൂക്ഷഭാഷയില്‍ പ്രതികരിച്ചു. Also Read; രാഷ്ട്രീയ ഗുണ്ടകള്‍ തന്നെ അക്രമിച്ചുവെന്ന് എന്തുകൊണ്ട് സുരേഷ് ഗോപി നേരത്തെ […]

കൊടകര കുഴല്‍പ്പണ കേസ്: തുടരന്വേഷണത്തിനുള്ള ഉത്തരവ് ഇന്നുണ്ടായേക്കും

തൃശൂര്‍: കൊടകര കുഴല്‍പ്പണ കേസില്‍ തുടരന്വേഷണം സംബന്ധിച്ച് ആഭ്യന്തരവകുപ്പിന്റെ ഉത്തരവ് ഇന്നുണ്ടായേക്കും. പോലീസിന് തുടരന്വേഷണം എത്രമാത്രം സാധ്യമാകും എന്ന കാര്യത്തിലും സംശയങ്ങളുണ്ട്. ഇത് സംബന്ധിച്ച് നിയമോപദേശവും പോലീസ് തേടിയിട്ടുണ്ട്. നിലവില്‍ കവര്‍ച്ച സംബന്ധിച്ച അന്വേഷണമാണ് പൂര്‍ത്തീകരിച്ചിരിക്കുന്നത്. സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ച അന്വേഷണം പോലീസിന് സാധ്യമാകില്ല. പബ്ലിക് മണി ലോണ്ടറിങ് ആക്ട് പ്രകാരമാണ് പ്രധാനമായും അന്വേഷണം നടക്കേണ്ടത്. കൊടകര കുഴല്‍പ്പണ കേസില്‍ ഇനി നടക്കേണ്ടത് കേന്ദ്ര ഏജന്‍സികളുടെ അന്വേഷണമാണ്. Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് […]

കള്ളപ്പണം തുടച്ചുനീക്കാനാണ് തിരഞ്ഞെടുപ്പ് ബോണ്ട് കൊണ്ടുവന്നതെന്ന് അമിത് ഷാ

ന്യൂഡല്‍ഹി: രാഷ്ട്രീയ പാര്‍ട്ടികള്‍ക്കുള്ള സംഭാവനകളില്‍ കള്ളപ്പണം തുടച്ചുനീക്കാനാണ് തിരഞ്ഞെടുപ്പ് ബോണ്ട് കൊണ്ടുവന്നതെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ. തിരഞ്ഞെടുപ്പ് ബോണ്ട് ഇല്ലാതാകുന്നതോടെ കള്ളപ്പണം തിരികെ വരുമെന്ന് ഭയപ്പെടുന്നതായും അമിത് ഷാ വ്യക്തമാക്കി. ഇന്ത്യാടുഡേ കോണ്‍ക്ലേവില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. തിരഞ്ഞെടുപ്പ് ബോണ്ട് വിവരങ്ങള്‍ വെളിപ്പെടുത്തണമെന്ന സുപ്രീംകോടതി വിധിക്ക് ശേഷം ഇത് സംബന്ധിച്ച് അമിത് ഷായുടെ ആദ്യ പ്രതികരണമാണിത്. സുപ്രീംകോടതി വിധിയില്‍ അഭിപ്രായം പറയാന്‍ ആഗ്രഹിക്കുന്നില്ലെങ്കിലും ഇലക്ടറല്‍ ബോണ്ട് എങ്ങനെയാണ് കൊണ്ടുവന്നതെന്നും കള്ളപ്പണം അത് എങ്ങനെ തുടച്ചുനീക്കപ്പെട്ടുവെന്നത് സംബന്ധിച്ചും ചര്‍ച്ച […]