January 27, 2026

സ്ഥലത്തിന് എന്‍ഒസി നല്‍കാന്‍ കൈക്കൂലിയായി ആവശ്യപ്പെട്ടത് 35000 രൂപ; പാലക്കാട് 2 വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പിടിയില്‍

പാലക്കാട്: പാലക്കാട് കടമ്പഴിപുറത്ത് കൈക്കൂലി വാങ്ങുന്നതിനിടെ രണ്ട് വനം വകുപ്പുദ്യോഗസ്ഥരെ പിടികൂടി. ഫോറസ്റ്റ് സര്‍വേയര്‍ ഫ്രാങ്ക്‌ളിന്‍ ജോര്‍ജ്, ബീറ്റ്‌ഫോറസ്റ്റ് ഓഫീസര്‍ സുജിത്ത് എന്നിവരാണ് പിടിയിലായത്. വനം വകുപ്പിന്റെ ഭൂമിയോട് ചേര്‍ന്ന് കിടക്കുന്ന സ്വകാര്യ വ്യക്തിയുടെ സ്ഥലത്തിന് എന്‍ഒസി നല്‍കുന്നതിനാണ് 35,000 രൂപയാണ് ഇവര്‍ കൈക്കൂലിയായി ആവശ്യപ്പെട്ടത്. ഭൂമി അളന്ന് കൈക്കൂലി വാങ്ങുന്നതിനിടയിലാണ് ഇരുവരും പിടിയിലായത്. Also Read; വാളയാറില്‍ മരിച്ച പെണ്‍കുട്ടികളുടെ മാതാപിതാക്കള്‍ക്ക് സമന്‍സ് അയച്ച് സിബിഐ കോടതി

ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ ഡിജിഎമ്മിന്റെ കൈക്കൂലിക്കേസ്; പിടിച്ചെടുത്തത് വീടുപണിക്കായി കടം വാങ്ങിയ പണമെന്ന് വാദം

തിരുവനന്തപുരം: വീട് പണിക്കായി പമ്പ് ഉടമയില്‍ നിന്ന് കടം വാങ്ങിയ പണമാണ് കൈക്കൂലിയെന്ന പേരില്‍ വിജിലന്‍സ് പിടിച്ചെടുത്തതെന്ന് ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ ഡിജിഎം അലക്സ് മാത്യു. വിജിലന്‍സ് കസ്റ്റഡിയില്‍ നടത്തിയ ചോദ്യം ചെയ്യലിലാണ് അലക്‌സ് മാത്യുവിന്റെ ദുര്‍ബലമായ വാദം. Also Read; ആശമാരുടെ നിരാഹാര സമരം മൂന്നാം ദിവസത്തിലേക്ക്; സമരം നടത്തുന്നവരുടെ ആരോഗ്യനിലയില്‍ ആശങ്ക കൈക്കൂലി വാങ്ങുന്നതിനിടെ ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ ഡിജിഎം അലക്സ് മാത്യുവിനെ വിജിലന്‍സാണ് കയ്യോടെ പിടികൂടിയത്. കൊല്ലം കടക്കലിലെ ഗ്യാസ് എജന്‍സി ഉടമ മനോജിന്റെ […]

20 പേര്‍ക്ക് 20,000 രൂപ ; കൈക്കൂലി വാങ്ങുന്നതിനിടെ അസി. ലേബര്‍ കമ്മീഷണര്‍ പിടിയില്‍

കാക്കനാട്: കൈക്കൂലി വാങ്ങുന്നതിനിടെ കേന്ദ്ര അസി.ലേബര്‍ കമ്മീഷണറെ വിജിസന്‍സ് പിടികൂടി. കാക്കനാട് ഓലിമുകളില്‍ പ്രവര്‍ത്തിക്കുന്ന കേന്ദ്ര റീജണല്‍ ലേബര്‍ കമ്മീഷണര്‍ ഓഫീസിലെ അസി. കമ്മീഷണര്‍ യു.പി ഖരക്പുര്‍ സ്വദേശി അജിത് കുമാറാണ് വിജിലന്‍സിന്റെ പിടിയിലായത്. 20,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് ഓഫീസര്‍ അറസ്റ്റിലായത്. ബിപിസിഎല്‍ കമ്പനിയില്‍ താത്കാലിക തൊഴിലാളികളെ ജോലിക്ക് കയറ്റുന്നതിന് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിനാണ് ഇയാള്‍ കൈക്കൂലി ആവശ്യപ്പെട്ടത്. ഒരു തൊഴിലാളിക്ക് 1000 രൂപ പ്രകാരം 20 പേര്‍ക്കായി 20,000 രൂപയാണ് ഓഫീസര്‍ ആവശ്യപ്പെട്ടത്. Also Read […]

34 വര്‍ഷത്തിന് മുമ്പുള്ള കൈക്കൂലിക്കേസില്‍ മുന്‍ പോലീസ് ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്യാന്‍ നിര്‍ദേശിച്ച് കോടതി

പട്‌ന: 34 വര്‍ഷത്തിന് മുമ്പുള്ള കൈക്കൂലിക്കേസില്‍ മുന്‍ പോലീസ് ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്യാന്‍ നിര്‍ദേശിച്ച് കോടതി. 1990ല്‍ ബീഹാറിലെ സഹാര്‍സ റെയില്‍വേ സ്റ്റേഷനില്‍വെച്ച് പച്ചക്കറി വില്‍പനക്കാരിയില്‍ നിന്നും 20 രൂപ കൈക്കൂലി വാങ്ങിയതിനാണ് ഇയാള്‍ക്കെതിരെ നടപടിയുണ്ടായത്. Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. 1990 മെയ് ആറിന് സഹാര്‍സ റെയില്‍വേ സ്റ്റേഷനില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന കോണ്‍സ്റ്റബിളായ സുരേഷ് പ്രസാദ് സിങ് സ്റ്റേഷനിലേക്ക് പച്ചക്കറിയുമായി എത്തിയ സതിദേവിയെ തടഞ്ഞ് 20 രൂപ കൈക്കൂലി വാങ്ങുകയായിരുന്നു. […]