October 26, 2025

കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ടവര്‍ക്ക് ഇനി ബസുകളില്‍ ജോലി ലഭിക്കില്ല

ഒറ്റപ്പാലം: കുറ്റകൃത്യങ്ങളിലുള്‍പ്പെട്ടവരെ സ്വകാര്യബസുകളുള്‍പ്പെടെ സ്റ്റേജ് കാരേജുകളില്‍ ജീവനക്കാരായി നിയമിക്കാന്‍ പാടില്ലെന്ന നിര്‍ദേശം നടപ്പാക്കാന്‍ മോട്ടോര്‍വാഹനവകുപ്പ്. ഡ്രൈവര്‍മാര്‍, കണ്ടക്ടര്‍മാര്‍, ഡോര്‍ അറ്റന്‍ഡര്‍മാര്‍ തുടങ്ങിയ ജീവനക്കാര്‍ക്ക് 12 തരം കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടിട്ടില്ലെന്ന് തെളിയിക്കുന്ന പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി. എല്ലാ ബസ് ഓപ്പറേറ്റര്‍മാരും മേയ് 31-നകം ജീവനക്കാരുടെ പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് ജില്ലാ ആര്‍ടി ഓഫീസര്‍മാര്‍ക്ക് സമര്‍പ്പിക്കണം. സംസ്ഥാന ട്രാന്‍സ്പോര്‍ട്ട് അതോറിറ്റിയാണ് പോലീസ് ക്ലിയറന്‍സ് വേണമെന്ന നിബന്ധന മുന്നോട്ടുവെച്ചത്. ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റിനൊപ്പം ജീവനക്കാരുടെ ഡ്രൈവിങ്, കണ്ടക്ടര്‍ ലൈസന്‍സുകള്‍, ആധാറിന്റെ പകര്‍പ്പ്, […]

യൂണിഫോമും ID കാര്‍ഡുമില്ലാതെ എസ്ടി ടിക്കറ്റ് ആവശ്യപ്പെട്ട കുട്ടിയെ ചോദ്യംചെയ്ത ബസ് കണ്ടക്ടര്‍ക്ക് ക്രൂരമര്‍ദനം

കോട്ടയം: സ്വകാര്യ ബസിലെ കണ്ടക്ടര്‍ക്ക് വിദ്യാര്‍ഥിനിയുടെ നേതൃത്വത്തില്‍ ക്രൂരമര്‍ദനം. മാളിയക്കടവ്-കോട്ടയം റൂട്ടിലോടുന്ന ബസിലെ കണ്ടക്ടറായ പ്രദീപിനാണ് മര്‍ദനമേറ്റത്. വ്യാഴാഴ്ച വൈകീട്ടോടെയാണ് ഈ സംഭവം. ഒപ്പം കണ്ടക്ടറെ മര്‍ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവരികയും ചെയ്തിട്ടുണ്ട്. യൂണിഫോം, ഐഡികാര്‍ഡ്, കണ്‍സെഷന്‍ കാര്‍ഡ്, ബാഗ് തുടങ്ങിയവയൊന്നുമില്ലാതെ വിദ്യാര്‍ഥിനി എസ്.ടി. ടിക്കറ്റ് ആവശ്യപ്പെട്ടുവെന്ന് കണ്ടക്ടര്‍ ആരോപിച്ചു. തുടര്‍ന്നുള്ള ദിവസങ്ങളില്‍ ഇത് അനുവദിക്കാനാകില്ലെന്നും കണ്ടക്ടര്‍ പറഞ്ഞു. പിന്നീടാണ് ഈ പെണ്‍കുട്ടി ബന്ധുക്കളേയും മറ്റും കൂട്ടിവന്ന് മര്‍ദിച്ചതെന്നാണ് വിവരം. Also Read ; സംസ്ഥാനത്ത് മഴ തുടരും; നാല് […]

തര്‍ക്കത്തിനിടെ വിദ്യാര്‍ത്ഥിയെ സ്വകാര്യ ബസിലെ കണ്ടക്ടര്‍ കടിച്ചതായി പരാതി

കാക്കനാട്: തര്‍ക്കത്തിനിടെ സ്വകാര്യ ബസിലെ കണ്ടക്ടര്‍ വിദ്യാര്‍ത്ഥിയെ കടിച്ചതായി പരാതി. ഇടപ്പള്ളി സെന്റ് ജോര്‍ജ് സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥി കങ്ങരപ്പടി സ്വദേശി വി ജെ കൃഷ്ണജിത്തിനാണ് പരിക്കേറ്റത്. ഇന്നലെ വൈകിട്ട് കങ്ങരപ്പടി റൂട്ടിലെ ‘മദീന’ ബസിലെ കണ്ടക്ടറാണ് കടിച്ചതെന്ന് വിദ്യാര്‍ത്ഥി പറഞ്ഞത്. നെഞ്ചില്‍ കടിയേറ്റ കുട്ടി തൃക്കാക്കര സഹകരണ ആശുപത്രിയില്‍ ചികിത്സ തേടി. വിദ്യാര്‍ത്ഥിയുടെ നെഞ്ചില്‍ രണ്ടു പല്ലുകളില്‍ നിന്നേറ്റതിന് സമാനമായ മുറിവുണ്ട് അതിനാല്‍ സംഭവത്തില്‍ പോലീസിനും ബാലാവകാശ കമ്മിഷനും മോട്ടര്‍ വാഹന വകുപ്പിനും പരാതി […]