തര്‍ക്കത്തിനിടെ വിദ്യാര്‍ത്ഥിയെ സ്വകാര്യ ബസിലെ കണ്ടക്ടര്‍ കടിച്ചതായി പരാതി
കാക്കനാട്: തര്‍ക്കത്തിനിടെ സ്വകാര്യ ബസിലെ കണ്ടക്ടര്‍ വിദ്യാര്‍ത്ഥിയെ കടിച്ചതായി പരാതി. ഇടപ്പള്ളി സെന്റ് ജോര്‍ജ് സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥി കങ്ങരപ്പടി സ്വദേശി വി ജെ കൃഷ്ണജിത്തിനാണ് പരിക്കേറ്റത്. ഇന്നലെ വൈകിട്ട് കങ്ങരപ്പടി റൂട്ടിലെ ‘മദീന’ ബസിലെ കണ്ടക്ടറാണ് കടിച്ചതെന്ന് വിദ്യാര്‍ത്ഥി പറഞ്ഞത്. നെഞ്ചില്‍ കടിയേറ്റ കുട്ടി തൃക്കാക്കര സഹകരണ ആശുപത്രിയില്‍ ചികിത്സ തേടി. വിദ്യാര്‍ത്ഥിയുടെ നെഞ്ചില്‍ രണ്ടു പല്ലുകളില്‍ നിന്നേറ്റതിന് സമാനമായ മുറിവുണ്ട് അതിനാല്‍ സംഭവത്തില്‍ പോലീസിനും ബാലാവകാശ കമ്മിഷനും മോട്ടര്‍ വാഹന വകുപ്പിനും പരാതി […]





Malayalam 





































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































