October 25, 2025

സംസ്ഥാനത്ത് ആശുപത്രികളില്‍ ഡോക്ടര്‍മാരുടെ ക്ഷാമം

കോഴിക്കോട്: സംസ്ഥാനത്ത് ആശുപത്രികളില്‍ ഡോക്ടര്‍മാരുടെ ക്ഷാമമെന്ന് റിപ്പോര്‍ട്ട്. കാസര്‍കോട്, കോഴിക്കോട്, മലപ്പുറം എന്നീ ജില്ലകളിലാണ് ഡോക്ടര്‍മാരുടെ കുറവ് ഉള്ളത്. മലപ്പുറത്തും, കോഴിക്കോടും ഏഴായിരം രോഗികള്‍ക്ക് ഒരു ഡോക്ടര്‍ മാത്രമാണ് ഉള്ളത്. സ്‌പെഷ്യാലിറ്റി ഡോക്ടര്‍മാരുടെ എണ്ണത്തിലും കുറവുണ്ടെന്നാണ് 2021ലെ കണക്ക് പ്രകാരം സിഎജി പുറത്ത് വിട്ട റിപ്പോര്‍ട്ടില്‍ പറയുന്നത്. ഏകദേശം 5400 ഓളം ഡോക്ടര്‍മാരുടെ കുറവാണ് മെഡിക്കല്‍ കൊളേജ് ഉള്‍പ്പടെയുള്ള ആശുപത്രികളില്‍ ഉള്ളത്. Also Read; ‘തൂണിലും തുരുമ്പിലുമുള്ള ദൈവത്തെ പോലെ’; പി ജയരാജനെ പുകഴ്ത്തി വീണ്ടും ഫ്ളക്സ് ബോര്‍ഡുകള്‍ […]

സംസ്ഥാനത്തെ 77 പൊതുമേഖല സ്ഥാപനങ്ങള്‍ നഷ്ടത്തില്‍; 2016 ന് ശേഷം കെഎസ്ആര്‍ടിസി കണക്കുകള്‍ സമര്‍പ്പിച്ചിട്ടില്ലെന്നും സിഎജി റിപ്പോര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്തെ 77 പൊതുമേഖല സ്ഥാപനങ്ങള്‍ നഷ്ടത്തിലെന്ന് കംപ്ട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറല്‍ ഓഫ് ഇന്ത്യ(സി.എ.ജി.) റിപ്പോര്‍ട്ട്. 18,026.49 കോടി രൂപയാണ് ഇവയുടെ ആകെ നഷ്ടമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. കെ.എസ്.ആര്‍.ടി.സിയെ സംബന്ധിച്ചുള്ള പരാമര്‍ശം ആശങ്കാജനകമാണ്. 2016-ന് ശേഷം കെ.എസ്.ആര്‍.ടി.സി ഓഡിറ്റിന് രേഖകള്‍ നല്‍കിയിട്ടില്ലെന്നും സി.എ.ജി. റിപ്പോര്‍ട്ടില്‍ പറയുന്നു. 2020 മുതല്‍ 2023 മാര്‍ച്ച് വരെയുള്ള സി.എ.ജി റിപ്പോര്‍ട്ടാണ് പുറത്ത് വന്നിരിക്കുന്നത്. Also Read; നെന്മാറ ഇരട്ടക്കൊലപാതക കേസില്‍ 480 പേജുള്ള കുറ്റപത്രം സമര്‍പ്പിച്ച് അന്വേഷണസംഘം 44 സ്ഥാപനങ്ങള്‍ പൂര്‍ണമായി […]