‘നീതി കിട്ടുമോ എന്ന് സംശയം, സിബിഐ അന്വേഷണം പ്രഖ്യാപിച്ചത് പ്രതിഷേധം ഒഴിവാക്കാന്‍’ ; ആരോപണവുമായി സിദ്ധാര്‍ത്ഥന്റെ കുടുംബം
തിരുവനന്തപുരം: പൂക്കോട് വെറ്റിനറി കോളേജില്‍ സീനിയര്‍ വിദ്യാര്‍ത്ഥികളുടെ മര്‍ദ്ദനത്തിന് പിന്നാലെ സിദ്ധാര്‍ത്ഥന്‍ ജീവനൊടുക്കിയ സംഭവത്തില്‍ നീതികിട്ടുമോ എന്ന ആശങ്കപ്രകടിപ്പിച്ച് കുടുംബം. സിബിഐ അന്വേഷണം പ്രഖ്യാപിച്ചെങ്കിലും മകന് നീതി കിട്ടുമോ എന്ന് സംശയിക്കുന്നതായി അച്ഛന്‍ ജയപ്രകാശ് പ്രതികരിച്ചു. കേസിലെ തെളിവുകള്‍ തേച്ചു മായ്ച്ചു കളയാനുള്ള ശ്രമം നടക്കുന്നതായും സസ്‌പെന്‍ഷനിലായ വിദ്യാര്‍ത്ഥികളെ തിരിച്ചെടുത്തത് ഇതിന്റെ ഭാഗമാണെന്നും കുടുംബം ആരോപിച്ചു. Also Read ;ആടുജീവിതം പുറത്തിറങ്ങുന്നതിന് മുമ്പ് നജീബിന് ദുഃഖവാര്‍ത്ത; നജീബിന്റെ കൊച്ചുമകള്‍ മരിച്ചു ‘പെട്ടന്ന് സിബിഐ അന്വേഷണം പ്രഖ്യാപിച്ചതിലും സംശയമുണ്ട്. […]