December 25, 2025

ബജറ്റ് രാജ്യത്തിന് പുതിയ ഊര്‍ജം നല്‍കുമെന്ന് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: ബജറ്റ് രാജ്യത്തിന് പുതിയ ഊര്‍ജം നല്‍കുന്നതാകുമെന്നും ചരിത്രപരമായ ബില്ലുകള്‍ ഈ സമ്മേളനകാലയളവില്‍ അവതരിപ്പിക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന് മുന്നോടിയായി മഹാലക്ഷ്മി ശ്ലോകം ചൊല്ലി, മഹാലക്ഷ്മിയുടെ അനുഗ്രഹം തേടിയാണ് പ്രധാനമന്ത്രി മാധ്യമങ്ങളോട് സംസാരിച്ചുതുടങ്ങിയത്. Also Read; ബഹിരാകാശ നടത്തത്തില്‍ റെക്കോര്‍ഡിട്ട് സുനിതാ വില്യംസ് തന്റെ മൂന്നാം സര്‍ക്കാരിലെ മൂന്നാം സമ്പൂര്‍ണ ബജറ്റാണ് വരുന്നത്. സ്വാതന്ത്ര്യത്തിന്റെ നൂറാം വര്‍ഷം രാജ്യം സമ്പൂര്‍ണ വികസനം നേടും. ഈ ബജറ്റിന്റെ ലക്ഷ്യം സാമ്പത്തിക പരിഷ്‌കാരങ്ങള്‍ക്ക് ശക്തി പകരലാണ്. സമസ്ത […]

സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാന്‍ 24,000 കോടി രൂപയുടെ പ്രത്യേക പാക്കേജ് ആവശ്യപ്പെട്ട് കേരളം

തിരുവനന്തപുരം : സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാന്‍ കേന്ദ്രത്തോട് 24,000 കോടി രൂപയുടെ പ്രത്യേക പാക്കേജ് ആവശ്യപ്പെട്ട് കേരളം.കടമെടുപ്പ് പരിധി മൂന്നര ശതമാനം ആയി ഉയര്‍ത്തണമെന്നും അത് ഉപാധി രഹിതമാകണമെന്നും ബജറ്റിന് മുന്നോടിയായി കേരളം ആവശ്യപ്പെട്ടിട്ടുണ്ട്. ഇത്തവണത്തെ ബജറ്റില്‍ വിഴിഞ്ഞം തുറമുഖ പദ്ധതിക്കും വയനാട് പുനരധിവാസത്തിനും പ്രത്യേക പരിഗണന ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് കേരളമുള്ളത്. Also Read ; നെന്മാറ ഇരട്ടക്കൊല ; ഇന്‍ക്വിസ്റ്റ് റിപ്പോര്‍ട്ട് പുറത്ത്, സുധാകരന്റെ ശരീരത്തില്‍ 8 വെട്ടുകള്‍, അമ്മ ലക്ഷ്മിയെ 12 തവണ വെട്ടി, പ്രതി […]

ചെമ്മീന്‍കൃഷിക്ക് സാമ്പത്തികസഹായം വാഗ്ദാനം ചെയ്ത് കേന്ദ്രബജറ്റ്

ആലപ്പുഴ : ചെമ്മീന്‍ ഉത്പാദനത്തില്‍ സാമ്പത്തികസഹായം വാഗ്ദാനം ചെയ്ത് കേന്ദ്രബജറ്റ്. ചെമ്മീന്‍ പ്രജനനകേന്ദ്രങ്ങളുടെ ശൃംഖല സൃഷ്ടിക്കാന്‍ സാമ്പത്തികസഹായം നല്‍കുമെന്നാണ് ബജറ്റില്‍ പറയുന്നത്. ചെമ്മീന്‍കൃഷി, സംസ്‌കരണം, കയറ്റുമതി എന്നിവയില്‍ നബാര്‍ഡിന്റെ സഹായമാണ് വാഗ്ദാനം ചെയ്തിരിക്കുന്നത്. Also Read ;അര്‍ബുദബാധിതര്‍ക്ക് ആശ്വാസമായി മരുന്നുകളുടെ തീരുവയിളവ് വായ്പകള്‍ക്കുള്ള സബ്സിഡിയിനത്തിലാകും സഹായമെന്ന് കരുതുന്നു. എന്നാല്‍, അക്വാകള്‍ച്ചര്‍ കേരളത്തില്‍ വേണ്ടത്ര വികസിച്ചിട്ടില്ലെന്ന് സീഫുഡ് എക്‌സ്‌പോര്‍ട്ടേഴ്‌സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ വൈസ് പ്രസിഡന്റ് അലക്‌സ് കെ. നൈനാന്‍ പറഞ്ഞു. ബജറ്റ് നിര്‍ദേശത്തെ സ്വാഗതം ചെയ്യുമ്പോള്‍ത്തന്നെ ഇത് […]