ചാനല്‍ ചര്‍ച്ചക്കിടെ സ്ഥാനാര്‍ത്ഥികള്‍ തമ്മില്‍ കയ്യാങ്കളി
ഹൈദരബാദ്: നവംബര്‍ 30ന് നടക്കുന്ന തെലങ്കാന നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ഒരു ടെലിവിഷന്‍ ചാനല്‍ സംഘടിപ്പിച്ച സംവാദത്തിനിടെ സ്ഥാനാര്‍ഥികള്‍ തമ്മില്‍ കയ്യാങ്കളി. പോലീസും മറ്റുള്ളവരും ഇടപെട്ടാണ് ഇരുവരെയും ശാന്തരാക്കിയത്. ഹൈദരാബാദിലെ കുത്ബുള്ളാപൂരില്‍ നിന്നുള്ള ബിആര്‍എസ് എംഎല്‍എയായ കെ പി വിവേകാനന്ദന്‍ മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥി കുന ശ്രീശൈലം ഗൗഡിനെ ആക്രമിച്ചുവെന്ന് സംസ്ഥാന ബിജെപി അധ്യക്ഷനും കേന്ദ്രമന്ത്രിയുമായ ജി കിഷന്‍ റെഡ്ഡി ആരോപിച്ചു. ബിജെപി സ്ഥാനാര്‍ഥിയെ കഴുത്തില്‍പിടിച്ച് മര്‍ദിക്കുന്ന വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചു. Join with metro post: വാർത്തകൾ […]