ആക്രമണം കടുപ്പിച്ച് ഇസ്രായേല്‍; ഗാസയിലെ ക്രിസ്ത്യന്‍ പള്ളിയടക്കം തകര്‍ത്തു
ടെല്‍ അവീവ്: ഇസ്രായേല്‍ ഗാസക്കെതിരെ ആക്രമണം കടുപ്പിച്ചു. ക്രൈസ്തവ ദേവലായത്തിന് നേരെയും ജനവാസ കേന്ദ്രങ്ങള്‍ക്ക് നേരെയും നടന്ന ബോംബ് ആക്രമണത്തില്‍ നിരവധി പേര്‍ കൊല്ലപ്പെട്ടു. അക്രമണത്തിന് പിന്നാലെ ഗാസ മുനമ്പില്‍ കര വഴിയുള്ള ആക്രമണം ഉടനെ ഉണ്ടാകുമെന്ന മുന്നറിയിപ്പുമായി ഇസ്രായേല്‍ സൈന്യം രംഗത്തെത്തി. ഗാസ പ്രദേശത്തേക്ക് പ്രവേശിക്കാനുള്ള ഉത്തരവ് ഉടന്‍ ഉണ്ടാകുമെന്ന് പ്രതിരോധ മന്ത്രി യോവ് ഗാലന്റ് അതിര്‍ത്തിയില്‍ നിലയുറപ്പിച്ചിരിക്കുന്ന സൈനികരോട് അറിയിച്ചതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. വ്യാഴാഴ്ച ഗാസയുടെ അല്‍ നഗരമായ അല്‍-സെയ്ടൂണിലെ ഗ്രീക്ക് ഓര്‍ത്തഡോക്‌സ് […]