December 21, 2025

ചൂട് കാരണം ജനം വലയുമ്പോള്‍ മുഖ്യമന്ത്രി ബീച്ച് ടൂറിസം ആഘോഷിക്കുകയാണ്, സ്‌പോണ്‍സര്‍മാരുടെ സ്രോതസ് വ്യക്തമാക്കണം ; വി മുരളീധരന്‍

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെയും കുടുംബത്തിന്റെയും സ്വകാര്യ വിദേശ യാത്രക്കെതിരെ മൂന്ന് ചോദ്യങ്ങളുമായി കേന്ദ്രമന്ത്രി വി മുരളീധരന്‍.യാത്രയുടെ സ്‌പോണ്‍സര്‍ ആരാണ്? സ്‌പോണ്‍സറുടെ വരുമാന സ്രോതസ് എന്താണ്? മുഖ്യമന്ത്രിയുടേയും പൊതുമരാമത്ത് മന്ത്രിയുടേയും ചുമതല ആര്‍ക്കാണ് കൈമാറിയിരിക്കുന്നത്? എന്നീ മൂന്ന് ചോദ്യങ്ങള്‍ക്ക് സിപിഎം മറുപടി പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. Also Read ; എസ്എസ്എല്‍സി പരീക്ഷാഫലം നാളെ വേനലില്‍ ജനം വലയുമ്പോള്‍ പിണറായി വിജയന്‍ ബീച്ച് ടൂറിസം ആഘോഷിക്കാന്‍ പോയിരിക്കുകയാണ്. സാമ്പത്തിക പ്രതിസന്ധിക്കിടെയുള്ള ഈ യാത്രയില്‍ പാര്‍ട്ടി നിലപാട് എന്താണെന്നും അദ്ദേഹം […]