February 5, 2025

കോവിഡ് വാക്സിന് പാര്‍ശ്വഫലങ്ങളേറെ; സമ്മതിച്ച് നിര്‍മാതാക്കള്‍

ലണ്ടന്‍: കോവിഡ് പ്രതിരോധ വാക്‌സിനായ കോവിഷീല്‍ഡ് സ്വീകരിച്ചവരില്‍ രക്തം കട്ടപിടിക്കാനും പ്ലേറ്റ്ലെറ്റിന്റെ എണ്ണം കുറായാനും സാധ്യതയുണ്ടെന്ന് സമ്മതിച്ച് നിര്‍മാതാക്കളായ അസ്ട്രസെനക്ക കമ്പനി. കോവിഷീല്‍ഡിന് പാര്‍ശ്വഫലമുണ്ടെന്ന് ആദ്യമായാണ് കമ്പനി സമ്മതിക്കുന്നത്. Also Read ;അമിത്ഷാ സഞ്ചരിച്ച ഹെലിക്കോപ്റ്ററിന്റെ നിയന്ത്രണം നഷ്ടപ്പെട്ടു, ഒഴിവായത് വന്‍ ദുരന്തം കോവിഷീല്‍ഡ്, വാക്സ്സെവ്റിയ തുടങ്ങിയ പല ബ്രാന്‍ഡ് നാമങ്ങളില്‍ ആഗോളതലത്തില്‍ ഉപയോഗിച്ച വാക്‌സിനാണിത്. ഓക്സ്ഫഡ് സര്‍വകലാശാലയുമായിച്ചേര്‍ന്നാണ് അസ്ട്രസെനക്ക ഇതു വികസിപ്പിച്ചത്. വാക്‌സിന്‍ സ്വീകരിച്ചവരില്‍ ഗുരുതരമായ പാര്‍ശ്വഫലങ്ങളും മരണവുംവരെയുണ്ടായതായി പരാതി ഉയര്‍ന്നിരുന്നു. ഒട്ടേറെ കുടുംബങ്ങള്‍ അസ്ട്രസെനക്കയ്‌ക്കെതിരേ […]

24 മണിക്കൂറിനിടെ കേരളത്തില്‍ 227 പേര്‍ക്ക് കൊവിഡ്

തിരുവനന്തപുരം: കഴിഞ്ഞ 24 മണിക്കൂറിനിടെ കേരളത്തില്‍ 227 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. കൊവിഡ് ബാധിച്ച് ഒരാള്‍ മരിച്ചുവെന്നും റിപ്പോര്‍ട്ട്. രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 760 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. രാജ്യത്താകെ രണ്ട് പേര്‍ മരിച്ചു. Also Read; നവകേരള യാത്ര കാണാന്‍ കറുത്ത ചുരിദാര്‍ ധരിച്ചെത്തിയ യുവതിയെ തടഞ്ഞു; നഷ്ടപരിഹാരം തേടി യുവതി ഹൈക്കോടതിയില്‍ അതുപോലതന്നെ കേരളത്തിന് പുറമെ കര്‍ണാടകയിലും കൊവിഡ് ബാധിച്ച് മരണം സംഭവിച്ചിട്ടുണ്ട്. 260 പേര്‍ക്കാണ് കര്‍ണാടകയില്‍ രോഗം സ്ഥിരീകരിച്ചത്. കര്‍ണാടകയിലാണ് ഏറ്റവും കൂടുതല്‍ […]

രോഗം ഭേദമായാലും കൊവിഡ് വൈറസ് നിലനില്‍ക്കുമെന്ന് പഠനം

കോറോണ രോഗബാധ ഭേദമായാലും ഒന്നരവര്‍ഷം വരെ ശ്വാസകോശത്തില്‍ വൈറസ് നിലനില്‍ക്കുമെന്ന് പഠനം. പാസ്ച്ചര്‍ ഇന്‍സ്റ്റിറ്റിയുട്ടും ഫ്രഞ്ച് ഗവേഷണ കേന്ദ്രമായ ആള്‍ട്രനെറ്റീവ് എനര്‍ജീസ് ആന്‍ഡ് അറ്റോമിക് എനര്‍ജി കമ്മീഷനും ചേര്‍ന്നാണ് പഠനം നടത്തിയത്. ശരീരത്തില്‍ അണുക്കള്‍ക്കെതിരായ പ്രതിരോധശേഷി നഷ്ടമാകുന്നതുകൊണ്ടാണ് വൈറസ് നിശബ്ദമായി ശരീരത്തില്‍ കഴിയുന്നത്. പരിശോധനയില്‍ കണ്ടെത്താന്‍ കഴിയാത്ത വൈറസുകള്‍ ചിലപ്പോള്‍ ശരീരത്തില്‍ ഒളിച്ചിരിക്കാറുണ്ട്. Also Read; തെക്കന്‍ കേരളത്തില്‍ മഴ അതിശക്തം; മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് എച്ച് ഐവി വൈറസ് ഈ വിധത്തില്‍ പ്രതിരോധ കോശങ്ങളില്‍ ഒളിച്ചിരുന്ന് […]

കൊവിഡ് വകഭേദം ജെഎന്‍.1 കേരളത്തില്‍

തിരുവനന്തപുരം: കേരളത്തില്‍ കൊവിഡിന്റെ പുതിയ ഉപവകഭേദമായ ‘ജെഎന്‍.1’ സ്ഥിരീകരിച്ചതായി കേന്ദ്രം. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചാണ് സംസ്ഥാനത്ത് കൊവിഡിന്റെ പുതിയ വകഭേദം കണ്ടെത്തിയതായി വ്യക്തമാക്കിത്. ആര്‍ടിപിസിആര്‍ പരിശോധനയില്‍ 79 വയസ്സുള്ള തിരുവനന്തപുരം സ്വദേശിക്കാണ് കൊവിഡിന്റെ പുതിയ വകഭേദമെന്ന് ഐസിഎംആര്‍ ഡയറക്ടര്‍ ജനറല്‍ ഡോ രാജീവ് ബഹല്‍ അറിയിച്ചു. Also Read; നവകേരള സദസ്സിനെ പ്രവർത്തകർ സംരംക്ഷിക്കേണ്ടതില്ല : എം.വി ഗോവിന്ദൻ ‘ജെഎന്‍.1’ സ്ഥിരീകരിച്ചെങ്കിലും തിരുവനന്തപുരം സ്വദേശിയുടെ ആരോഗ്യനില തൃപ്തികരമാണ്. ഐസിഎംആറിന് കീഴിലുള്ള ലാബുകളുടെ കണ്‍സോര്‍ഷ്യമായ ‘ഇന്‍സകോഗ്’ കൊവിഡ് […]

കോവിഡ് ബാധിച്ചവര്‍ രണ്ട് വര്‍ഷത്തേക്ക് അമിത പ്രയത്നം നടത്തരുതെന്ന് ഐ.സി.എം ആര്‍ പഠനം

ഗാന്ധിനഗര്‍: ഗുരുതരമായ രീതിയില്‍ കോവിഡ് രോഗം ബാധിച്ചവര്‍ അടുത്ത ഒന്നോ രണ്ടോ വര്‍ഷത്തേക്ക് അമിതമായി പ്രയത്നിക്കരുതെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മന്‍സൂഖ് മാണ്ഡവ്യ. നവരാത്രി ആഘോഷങ്ങള്‍ക്കിടയില്‍ ഗുജറാത്തില്‍ ഗര്‍ബ നൃത്തം ചെയ്ത നിരവധിപേര്‍ 24 മണിക്കൂറില്‍ ഹൃദയാഘാതം മൂലം മരണപ്പെട്ടിരുന്നു. പന്ത്രണ്ടാം ക്ലാസുകാരി ഉള്‍പ്പെടെ മരണപ്പെട്ടത് വലിയ ആശങ്കകള്‍ക്ക് വഴിവെച്ച പശ്ചാതലത്തിലാണ് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിന്റെ(ഐ.സി.എം.ആര്‍) പഠനം ഉദ്ധരിച്ചുകൊണ്ട് കേന്ദ്രമന്ത്രിയുടെ പ്രസ്താവന. ഗര്‍ബ നൃത്തം ചെയ്തവര്‍ ഹൃദയാഘാതം മൂലം മരണപ്പെട്ടതിന് പിന്നാലെ ഗുജറാത്ത് ആരോഗ്യമന്ത്രി റുഷികേശ് […]