December 21, 2025

തൃശൂര്‍ ലുലു മാള്‍; കേസ് നല്‍കിയത് സിപിഐ നേതാവ്, പരാതി വ്യക്തിപരം

തൃശൂര്‍: തൃശൂരില്‍ ലുലു മാള്‍ നിര്‍മ്മാണത്തിനെതിരെ കേസ് നല്‍കിയത് സിപിഐ വരന്തരപ്പിള്ളി മുന്‍ ലോക്കല്‍ സെക്രട്ടറി ടി എന്‍ മുകുന്ദന്‍. പരാതിയ്ക്ക് പിന്നില്‍ പാര്‍ട്ടിയ്ക്ക് പങ്കില്ലെന്നും തികച്ചും വ്യക്തിപരമാണെന്നുമാണ് മുകുന്ദന്റെ വിശദീകരണം. താന്‍ പാര്‍ട്ടി അംഗമാണ്. നെല്‍വയല്‍ പരിവര്‍ത്തനപ്പെടുത്തിയതിനെതിരെയാണ് പരാതി നല്‍കിയത്. സമ്പന്നനും സാധാരണക്കാരനും ഒരേ നീതി വേണം എന്ന് കരുതിയാണ് കേസ് നല്‍കിയത്. Also Read: മാറ്റമില്ല, ശാസ്‌ത്രോത്സവം പാലക്കാട് നടത്തും; രാഹുലിനെ പങ്കെടുപ്പിച്ചേക്കില്ല ഹെക്കോടതിയില്‍ വാദം പൂര്‍ത്തിയായി വിധി പറയാനായി വച്ചിരിക്കുകയാണ് കേസ് എന്നും മുകുന്ദന്‍ […]

മദ്യനിരോധനമല്ല, മദ്യവര്‍ജനമാണ് പാര്‍ട്ടിയുടെ നയമെന്ന് ബിനോയ് വിശ്വം

തിരുവനന്തപുരം: മദ്യനിരോധനമല്ല, മദ്യവര്‍ജനമാണ് പാര്‍ട്ടിയുടെ നയമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. കമ്മ്യൂണിസ്റ്റുകാര്‍ പരസ്യമായി മദ്യപിച്ച് നാലുകാലില്‍ വരാന്‍ പാടില്ലെന്നും മദ്യപാനശീലമുണ്ടെങ്കില്‍ വീട്ടില്‍ വച്ചായിക്കോ എന്നും ബിനോയ് വിശ്വം പറഞ്ഞു. മദ്യ നയം സംബന്ധിച്ച സിപിഐ പാര്‍ട്ടി മെമ്പര്‍മാര്‍ക്കുള്ള പുതിയ പെരുമാറ്റച്ചട്ടത്തിലെ പരാമര്‍ശം ചര്‍ച്ചയായതോടെയാണ് സംസ്ഥാന സെക്രട്ടറിയുടെ വിശദീകരണം. Also Read; മുള്ളന്‍കൊല്ലിയിറങ്ങിയ കുട്ടിയാന പിടിയില്‍ ; കാലിലും ശരീരത്തിലും മുറിവുകള്‍, വിദഗ്ധ ചികിത്സയ്ക്ക് തോല്‍പ്പെട്ടിയിലേക്ക് മാറ്റും പ്രവര്‍ത്തകരുടെ മദ്യപാന വിലക്കിന് ഇളവ് നല്‍കുന്നതടക്കമുള്ള നിര്‍ദേശങ്ങളാണ് പുതിയ […]