November 21, 2024

രാജ്യസഭാ സീറ്റ് തര്‍ക്കത്തില്‍ എല്‍ഡിഎഫിന്റെ തീരുമാനം ഇന്ന് ; വിട്ടുവീഴ്ചയ്ക്ക് തയ്യാറാകാതെ സിപിഐയും കേരള കോണ്‍ഗ്രസ് എമ്മും

തിരുവനന്തപുരം: രാജ്യസഭാ സീറ്റ് വിഭജനത്തില്‍ എല്‍ഡിഎഫിന്റെ അന്തിമ തീരുമാനം ഇന്നറിയാം. ഇന്ന് ചേരുന്ന എല്‍എഡിഎഫ് യോഗത്തില്‍ തീരിമാനം ഘടകക്ഷികളെ അറിയിക്കും. ഇന്ന് ചേരുന്ന സംസ്ഥാന സെക്രട്ടറിയേറ്റ് യോഗവും വിഷയം ചര്‍ച്ച ചെയ്യും. നേരത്തെ നടന്ന ഉഭയകക്ഷി ചര്‍ച്ചകള്‍ തീരുമാനമാകാതെയാണ് പിരിഞ്ഞത്. Also Read ; സഞ്ജു ടെക്കിയുടെ ലൈസന്‍സ് സ്ഥിരമായി റദ്ദാക്കാന്‍ ആലോചന ; കൂടുതല്‍ നിയമലംഘനങ്ങള്‍ കണ്ടെത്തി ലോക്‌സഭാ തെരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ സിപിഐഎമ്മിന് മുന്നില്‍ തലവേദനയായി നില്‍ക്കുകയാണ് രാജ്യസഭാ സീറ്റ് തര്‍ക്കം. എല്‍ഡിഎഫിന് വിജയിക്കാന്‍ ആകുന്ന […]

ലോക്‌സഭാ തെരഞ്ഞെടുപ്പിലെ പരാജയം; ഭരണപക്ഷത്തിന്റെ വീഴ്ച ചൂണ്ടിക്കാട്ടി സിപിഐ

ഇടുക്കി: ലോക്സഭാ തെരഞ്ഞെടുപ്പിലെ പരാജയത്തിന് പിന്നാലെ ഭരണപക്ഷത്തിന്റെ വീഴ്ച ചൂണ്ടിക്കാട്ടി സിപിഐ രംഗത്ത്. ഇടതുപക്ഷസര്‍ക്കാരിന്റെ ഭരണത്തില്‍ ജനം നിരാശരാണെന്നും തെരഞ്ഞെടുപ്പ് പരാജയം ഇടതുപക്ഷത്തിന്റെ പരാജയമാണെന്നും സിപിഐ കൗണ്‍സിലംഗം കെ.കെ ശിവരാമന്‍ പറഞ്ഞു. ക്ഷേമപെന്‍ഷന്‍ മുടങ്ങിയതും വിലക്കയറ്റം തടയാന്‍ വിപണിയില്‍ ഇടപെടല്‍ നടത്താന്‍ കഴിയാത്തതും ഉദ്യോഗസ്ഥതലത്തില്‍ നടക്കുന്ന അഴിമതിയുമാണ് ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തിരിച്ചടിയായതെന്നും കെ.കെ ശിവരാമന്‍ പറഞ്ഞു. Also Read; പണം നല്‍കി വോട്ട് പര്‍ച്ചെയ്‌സ് ചെയ്തു ; തെരഞ്ഞെടുപ്പ് തോല്‍വിയില്‍ ഗുരുതര ആരോപണവുമായി പന്ന്യന്‍ രവീന്ദ്രന്‍ തെരഞ്ഞെടുപ്പ് ഫലം […]

സുരേഷ് ഗോപിയുടെ ലീഡ് 25000 കടന്നു; ഇത്തവണ തൃശൂര്‍ എടുക്കും…!?

തൃശൂര്‍: ലോക്സഭ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ രണ്ടു മണിക്കൂര്‍ പിന്നിടുമ്പോള്‍ തൃശൂരില്‍ ബിജെപി സ്ഥാനാര്‍ത്ഥി സുരേഷ് ഗോപി വിജയത്തിലേക്ക് കുതിക്കുകയാണ്. സുരേഷ് ഗോപി യുടെ ലീഡ് 25,000 കടന്നു. എല്‍ഡിഎഫിന്റെ വി എസ് സുനില്‍ കുമാരാണ് രണ്ടാം സ്ഥാനത്ത്. യുഡിഎഫിന്റെ കെ മുരളീധരന്‍ മൂന്നാം സ്ഥാനത്താണ്.ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ കടുത്ത ത്രികോണ മത്സരം കാഴ്ചവെക്കുമെന്ന് പറഞ്ഞ മണ്ഡലത്തിലാണ് ഇത്തരത്തില്‍ സുരേഷ് ഗോപി ലീഡ് ഉയര്‍ത്തുന്നത്. സുരേഷ് ഗോപിയുടെ ഈ മുന്നേറ്റം വ്യക്തമാക്കുന്നത് കൃത്യമായ സൂചന തന്നെയാണ്. ത്രികോണ മത്സരത്തിന്റെ […]

ഡ്രൈ ഡേ ഒഴിവാക്കണമെന്ന നടപടിയില്‍ നിന്ന് സര്‍ക്കാര്‍ പിന്നോട്ട്?

തിരുവനന്തപുരം: മദ്യനയ ഇളവുകളില്‍ നിന്ന് സര്‍ക്കാര്‍ പിന്നോട്ടെന്ന് സൂചന.ബാര്‍കോഴ ആരോപണത്തില്‍ പ്രതിപക്ഷം നിലപാട് കടുപ്പിച്ച സാഹചര്യത്തിലാണ് സര്‍ക്കാരിന്റെ ഈ നീക്കം.ഡ്രൈ ഡേ ഒഴിവാക്കണമെന്ന ഉദ്യോഗസ്ഥതല നിര്‍ദേശവും പരിഗണിക്കാനിടയില്ല. മദ്യനയത്തില്‍ പ്രാരംഭ ചര്‍ച്ചകള്‍ പോലും നടന്നിട്ടില്ലെന്ന പ്രതിരോധവും പുനരാലോചനയുടെ സൂചനയാണ്. Also Read ; ഗൂഗിള്‍ മാപ്പ് നോക്കി യാത്ര: കോട്ടയത്ത് കാര്‍ തോട്ടില്‍ വീണു, നാട്ടുകാര്‍ രക്ഷകരായി ബാര്‍കോഴ ആരോപണത്തില്‍ പ്രതിപക്ഷം പ്രതിഷേധം ശക്തമാകുമ്പോള്‍ പ്രതിരോധം തീര്‍ക്കുകയാണ് സിപിഐഎം. മദ്യനയത്തില്‍ സര്‍ക്കാരോ പാര്‍ട്ടിയോ ചര്‍ച്ച തുടങ്ങിയിട്ടില്ലെന്നിരിക്കെ ഇപ്പോഴുള്ള ആരോപണങ്ങള്‍ […]

തിരുവനന്തപുരത്ത് പന്ന്യന്‍, വയനാട്ടില്‍ ആനി രാജ, സി പി ഐ സ്ഥാനാര്‍ഥിപ്പട്ടിക പൂര്‍ത്തിയായി

തിരുവനന്തപുരം: സി പി ഐ ലോക്‌സഭാ സ്ഥാനാര്‍ഥിപ്പട്ടിക പൂര്‍ത്തിയായി. തിരുവനന്തപുരത്ത് പന്ന്യന്‍ രവീന്ദ്രന്‍ മത്സരിക്കും. തൃശൂരില്‍ വി എസ് സുനില്‍ കുമാര്‍, വയനാട് ആനി രാജ, മാവേലിക്കര സി എ അരുണ്‍കുമാര്‍ എന്നിവരെയും കളത്തിലിറക്കാനാണ് ധാരണയായത്. 26ന് ഇത് സംബന്ധിച്ച ഔദ്യോഗിക അറിയിപ്പ് ഉണ്ടാകും. തിരുവനന്തപുരം ജില്ലാ കമ്മിറ്റി പന്ന്യന്‍ രവീന്ദ്രനെ മത്സരിപ്പിക്കണം എന്ന നിര്‍ദേശമാണ് മുന്നോട്ടുവെച്ചത്. മന്ത്രി ജി ആര്‍ അനിലിന്റെ പേരും ഉണ്ടായിരുന്നുവെങ്കിലും പന്ന്യന്‍ രവീന്ദ്രനാണ് വിജയസാധ്യതയെന്നും വിജയസാധ്യത മാത്രം പരിഗണിച്ചാല്‍ മതി എന്നതിന്റെ […]

സിപിഐ സംസ്ഥാന സെക്രട്ടറിയായി ഇനി ബിനോയ് വിശ്വം

തിരുവനന്തപുരം: സിപിഐ സംസ്ഥാന സെക്രട്ടറിയായി ബിനോയ് വിശ്വം തന്നെ തുടരും. സംസ്ഥാന കൗണ്‍സിലില്‍ ബിനോയ് വിശ്വത്തിന്റെ പേര് നിര്‍ദേശിക്കുന്നതാണ്. സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവിന്‍േറതായിരിക്കും തീരുമാനം. എക്‌സിക്യൂട്ടീവില്‍ മറ്റ് പേരുകളൊന്നും നിര്‍ദ്ദേശിക്കപ്പെടാത്തത് ആണ് ബിനോയ് വിശ്വം തന്നെ തുടരണമെന്ന തീരുമാനത്തിന് പിന്നില്‍. നാളെത്തെ സംസ്ഥാന കൗണ്‍സിലില്‍ പുതിയ സെക്രട്ടറിയെ തിരഞ്ഞെടുക്കും. സ്വത്ത് സമ്പാദന പരാതിയില്‍ സിപിഐ പത്തനംതിട്ട ജില്ലാ സെക്രട്ടറി എ പി ജയനെതിരായ നടപടി നടപ്പാക്കാനും തീരുമാനമായിട്ടുണ്ട്. ജയനെ പ്രാഥമിക അംഗത്വത്തിലേക്ക് തരംതാഴ്ത്തിയിരുന്നു. Also Read; യൂത്ത് കോണ്‍ഗ്രസിന് […]

സി.പി.ഐയില്‍ വിമതനീക്കം ശക്തമാകുന്നു

തിരുവനന്തപുരം: സംസ്ഥാനസെക്രട്ടറിയുടെ ചുമതല ബിനോയ് വിശ്വത്തിന് നല്‍കിയതിനുപിന്നാലെ സി.പി.ഐയില്‍ വിമതനീക്കം ശക്തമാകുന്നു. ബിനോയിയുടെ സെക്രട്ടറിസ്ഥാനം സംസ്ഥാനകൗണ്‍സില്‍ അംഗീകരിക്കണം. ഇതിനായി ഡിസംബര്‍ 28-ന് ചേരുന്ന കൗണ്‍സില്‍യോഗത്തില്‍ ബിനോയിക്കുപകരം മറ്റൊരാളെ നിര്‍ദേശിക്കാനാണ് ഒരു വിഭാഗം നീക്കം നടത്തുന്നത്. Also Read; പ്രതിപക്ഷ എംപിമാരുടെ സസ്‌പെന്‍ഷന്‍; രാജ്യവ്യാപക പ്രതിഷേധത്തിനൊരുങ്ങി കോണ്‍ഗ്രസ് ബിനോയ് വിശ്വം കാനത്തിനൊപ്പം നിലനിന്ന മുതിര്‍ന്ന നേതാവാണെങ്കിലും കാനത്തിനുണ്ടായിരുന്നത്ര പിന്തുണ ആ പക്ഷത്തുനിന്ന് ബിനോയിക്ക് ലഭിക്കില്ലെന്നാണ് ഇസ്മയില്‍ പക്ഷം വിലയിരുത്തുന്നത്. ഒരു ഗ്രൂപ്പ്‌പോരായി ഇത് മാറാതിരിക്കാന്‍ കാനത്തിനൊപ്പമുണ്ടായിരുന്നതും ബിനോയിയെ സെക്രട്ടറിയാക്കിയതിനോട് യോജിപ്പില്ലാത്തതുമായ […]

ബിനോയ് വിശ്വത്തിന് സി പി ഐ സംസ്ഥാന സെക്രട്ടറിയുടെ ചുമതല

കോട്ടയം: ബിനോയ് വിശ്വത്തിന് സി പി ഐ സംസ്ഥാന സെക്രട്ടറിയുടെ ചുമതല. പാര്‍ട്ടി ജനറല്‍ സെക്രട്ടറി ഡി രാജയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സി പി ഐ എക്‌സിക്യൂട്ടീവിലാണ് തീരുമാനം. സെക്രട്ടറിയായിരുന്ന കാനം രാജേന്ദ്രന്‍ അന്തരിച്ചതിനെ തുടര്‍ന്നാണ് തീരുമാനം. കേന്ദ്ര സെക്രട്ടറിയേറ്റില്‍ കേരളത്തില്‍ നിന്നുള്ള രണ്ടാമത്തെ അംഗമാണ് ബിനോയ് വിശ്വം. Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. ഏകകണ്ഠമായാണ് ബിനോയ് വിശ്വത്തെ തിരഞ്ഞെടുത്തത്. ഇതിന്റെ ബാക്കിയുള്ള നടപടിക്രമങ്ങളിലൂടെ അടുത്ത ഘട്ടങ്ങളിലേക്ക് പോകുമെന്ന് ഡി […]

കാനത്തിന്റെ സംസ്‌കാരം ഇന്ന്, വിടചൊല്ലി രാഷ്ട്രീയ കേരളം

കോട്ടയം: അന്തരിച്ച സിപിഐ നേതാവ് കാനം രാജേന്ദ്രന്റെ സംസ്‌കാരം ഇന്ന് രാവിലെ 11ന് കോട്ടയം വാഴൂരിലെ കാനം കൊച്ചുകളപ്പുരയിടം വീട്ടുവളപ്പില്‍ നടക്കും. സംസ്‌കാരചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുക്കും. വിലാപയാത്രയായി തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട കാനം രാജേന്ദ്രന്റെ ഭൗതിക ശരീരം പുലര്‍ച്ചെ രണ്ടരയോടെ കാനത്തെ വസതിയിലെത്തിച്ചു. പുലര്‍ച്ചെ ഒരു മണിയോടെ കോട്ടയത്തെ പാര്‍ട്ടി ഓഫിസിലെത്തിച്ച ഭൗതികശരീരം രണ്ടുമണിയോടെ കാനത്തെ വീട്ടിലേക്കു കൊണ്ടുപോകുമ്പോഴും വന്‍ ജനാവലി ഉണ്ടായിരുന്നു. Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ […]

കാനം രാജേന്ദ്രന്‍ അന്തരിച്ചു

തിരുവനന്തപുരം: സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ അന്തരിച്ചു. 73 വയസായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ച് ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു മരണം. മൂന്ന് തവണ തുടര്‍ച്ചയായി സിപിഐ സംസ്ഥാന സെക്രട്ടറിയായിരുന്നു കാനം രാജേന്ദ്രന്‍. ആരോഗ്യകാരണങ്ങളാല്‍ പാര്‍ട്ടിയില്‍ നിന്ന് മൂന്നു മാസത്തെ അവധിയിലായിരുന്നു അദ്ദേഹം. ഇടതു കാലിന് നേരത്തെ അപകടത്തില്‍ പരുക്കേറ്റിരുന്നു. പ്രമേഹം സ്ഥിതി കൂടുതല്‍ മോശമാക്കി. കാലിലുണ്ടായ മുറിവുകള്‍ കരിയാതിരിക്കുകയും അണുബാധയെ തുടര്‍ന്ന് കഴിഞ്ഞയിടയ്ക്ക് പാദം മുറിച്ചു മാറ്റുകയും ചെയ്തിരുന്നു. കോട്ടയം ജില്ലയിലെ കൂട്ടിക്കലില്‍ 1950 നവംബര്‍ […]