കാനത്തിന്റെ സംസ്‌കാരം ഇന്ന്, വിടചൊല്ലി രാഷ്ട്രീയ കേരളം

കോട്ടയം: അന്തരിച്ച സിപിഐ നേതാവ് കാനം രാജേന്ദ്രന്റെ സംസ്‌കാരം ഇന്ന് രാവിലെ 11ന് കോട്ടയം വാഴൂരിലെ കാനം കൊച്ചുകളപ്പുരയിടം വീട്ടുവളപ്പില്‍ നടക്കും. സംസ്‌കാരചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുക്കും. വിലാപയാത്രയായി തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട കാനം രാജേന്ദ്രന്റെ ഭൗതിക ശരീരം പുലര്‍ച്ചെ രണ്ടരയോടെ കാനത്തെ വസതിയിലെത്തിച്ചു. പുലര്‍ച്ചെ ഒരു മണിയോടെ കോട്ടയത്തെ പാര്‍ട്ടി ഓഫിസിലെത്തിച്ച ഭൗതികശരീരം രണ്ടുമണിയോടെ കാനത്തെ വീട്ടിലേക്കു കൊണ്ടുപോകുമ്പോഴും വന്‍ ജനാവലി ഉണ്ടായിരുന്നു. Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ […]

കാനം രാജേന്ദ്രന്‍ അന്തരിച്ചു

തിരുവനന്തപുരം: സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ അന്തരിച്ചു. 73 വയസായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ച് ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു മരണം. മൂന്ന് തവണ തുടര്‍ച്ചയായി സിപിഐ സംസ്ഥാന സെക്രട്ടറിയായിരുന്നു കാനം രാജേന്ദ്രന്‍. ആരോഗ്യകാരണങ്ങളാല്‍ പാര്‍ട്ടിയില്‍ നിന്ന് മൂന്നു മാസത്തെ അവധിയിലായിരുന്നു അദ്ദേഹം. ഇടതു കാലിന് നേരത്തെ അപകടത്തില്‍ പരുക്കേറ്റിരുന്നു. പ്രമേഹം സ്ഥിതി കൂടുതല്‍ മോശമാക്കി. കാലിലുണ്ടായ മുറിവുകള്‍ കരിയാതിരിക്കുകയും അണുബാധയെ തുടര്‍ന്ന് കഴിഞ്ഞയിടയ്ക്ക് പാദം മുറിച്ചു മാറ്റുകയും ചെയ്തിരുന്നു. കോട്ടയം ജില്ലയിലെ കൂട്ടിക്കലില്‍ 1950 നവംബര്‍ […]

ഛത്തീസ്ഗഢില്‍ സി പി ഐയെ വീഴ്ത്തിയത് എയര്‍കണ്ടീഷണര്‍…!

ഛത്തീസ്ഗഢില്‍ സി പി ഐയുടെ സംസ്ഥാന സെക്രട്ടറി മനീഷ് കുഞ്ജാം അവസാന റൗണ്ട് വരെ പോരാട്ടം കാഴ്ചവെച്ചാണ് പരാജയം സമ്മതിച്ചത്. പ്രദേശത്തെ അറിയപ്പെടുന്ന ആദിവാസി നേതാവായ മനീഷ് കുഞ്ജാമിന്റെ തോല്‍വി സി പി ഐ ദേശീയ നേതൃത്വത്തിന്റെ വീഴ്ചയാണ്. പാര്‍ട്ടി ചിഹ്നമായ അരിവാളും നെല്‍ക്കതിരും ലഭിക്കാതിരുന്നത് തന്റെ തോല്‍വിക്ക് കാരണമായെന്ന് മനീഷ് കുഞ്ജാം വിശ്വസിക്കുന്നു. ആദിവാസി ഭൂരിപക്ഷ മേഖലക്ക് പരിചിതമല്ലാത്ത എയര്‍ കണ്ടീഷണര്‍ ചിഹ്നത്തിലായിരുന്നു സി പി ഐ നേതാവ് മത്സരിച്ചത്. കോണ്ട മണ്ഡലത്തില്‍ ഇക്കുറി മാവോവാദികള്‍ക്കും […]

സെക്രട്ടറി പദവി ഒഴിയില്ല; അവധി അപേക്ഷ നല്‍കി കാനം രാജേന്ദ്രന്‍

തിരുവനന്തപുരം: സിപിഐ സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് നിന്നും ഒഴിയുന്നില്ലെന്ന് കാനം രാജേന്ദ്രന്‍. മൂന്ന് മാസത്തേക്ക് അവധി അപേക്ഷ നല്‍കി. അപേക്ഷ 30-ാം തീയതി ചേരുന്ന സംസ്ഥാന നിര്‍വാഹക സമിതി പരിഗണിക്കും. പാര്‍ട്ടിയെ കൂട്ടായ നേതൃത്വം നയിക്കുമെന്നാണ് കാനത്തിന്റെ നിലപാട്. അതേസമയം ആരോഗ്യ പ്രശ്നങ്ങള്‍ കാരണം സജീവരാഷ്ട്രീയത്തില്‍ നിന്നും വിട്ടുനില്‍ക്കുന്ന കാനത്തെ പദവിയില്‍ നിന്നും നീക്കണമെന്ന ആവശ്യം സിപിഐയില്‍ ശക്തമാണ്. എന്നാല്‍ ദേശീയ നേതൃത്വത്തെ ഇക്കാര്യം ആര് അറിയിക്കുമെന്ന കാര്യത്തില്‍ പാര്‍ട്ടിക്ക് ആശയക്കുഴപ്പമുണ്ട്. ദേശീയ നേതൃത്വം സ്വമേധയാ ഇടപെടുമെന്നാണ് […]

ഭാസുരാംഗനെ പുറത്താക്കി സിപിഐ

തിരുവനന്തപുരം: കണ്ടല സഹകരണ ബാങ്ക് ക്രമക്കേടില്‍ കുറ്റാരോപിതനായ ഭാസുരാംഗനെ സിപിഐയുടെ പ്രാഥമിക അംഗത്വത്തില്‍നിന്ന് പുറത്താക്കി. ഇന്ന് ചേര്‍ന്ന ജില്ല എക്‌സിക്യൂട്ടീവ് യോഗത്തിലാണ് ഭാസുരാംഗനെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കുന്നതിനുള്ള തീരുമാനമെടുത്തത്. കണ്ടല സഹകരണ ബാങ്ക് തട്ടിപ്പില്‍ ഭാസുരാംഗനെതിരെ നടപടി കടുപ്പിച്ചതോടെയാണ് ഏറെ നാളായി യാതൊരു നടപടിയുമെടുക്കാത്ത സിപിഐ ഇപ്പോള്‍ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കിയത്. ഗൗരവമുള്ള വിഷയമാണെന്ന് ബോധ്യപ്പെട്ടതിനാലാണ് നടപടിയെന്ന് നേതാക്കള്‍ പ്രതികരിച്ചു. ഭാസുരാംഗനെ സിപിഐയുടെ പ്രാഥമിക അംഗത്വത്തില്‍നിന്ന് പുറത്താക്കിയതായി ജില്ല എക്‌സിക്യൂട്ടീവ് യോഗത്തിനുശേഷം സിപിഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണനാണ് […]