December 3, 2025

സെക്രട്ടറി പദവി ഒഴിയില്ല; അവധി അപേക്ഷ നല്‍കി കാനം രാജേന്ദ്രന്‍

തിരുവനന്തപുരം: സിപിഐ സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് നിന്നും ഒഴിയുന്നില്ലെന്ന് കാനം രാജേന്ദ്രന്‍. മൂന്ന് മാസത്തേക്ക് അവധി അപേക്ഷ നല്‍കി. അപേക്ഷ 30-ാം തീയതി ചേരുന്ന സംസ്ഥാന നിര്‍വാഹക സമിതി പരിഗണിക്കും. പാര്‍ട്ടിയെ കൂട്ടായ നേതൃത്വം നയിക്കുമെന്നാണ് കാനത്തിന്റെ നിലപാട്. അതേസമയം ആരോഗ്യ പ്രശ്നങ്ങള്‍ കാരണം സജീവരാഷ്ട്രീയത്തില്‍ നിന്നും വിട്ടുനില്‍ക്കുന്ന കാനത്തെ പദവിയില്‍ നിന്നും നീക്കണമെന്ന ആവശ്യം സിപിഐയില്‍ ശക്തമാണ്. എന്നാല്‍ ദേശീയ നേതൃത്വത്തെ ഇക്കാര്യം ആര് അറിയിക്കുമെന്ന കാര്യത്തില്‍ പാര്‍ട്ടിക്ക് ആശയക്കുഴപ്പമുണ്ട്. ദേശീയ നേതൃത്വം സ്വമേധയാ ഇടപെടുമെന്നാണ് […]

ഭാസുരാംഗനെ പുറത്താക്കി സിപിഐ

തിരുവനന്തപുരം: കണ്ടല സഹകരണ ബാങ്ക് ക്രമക്കേടില്‍ കുറ്റാരോപിതനായ ഭാസുരാംഗനെ സിപിഐയുടെ പ്രാഥമിക അംഗത്വത്തില്‍നിന്ന് പുറത്താക്കി. ഇന്ന് ചേര്‍ന്ന ജില്ല എക്‌സിക്യൂട്ടീവ് യോഗത്തിലാണ് ഭാസുരാംഗനെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കുന്നതിനുള്ള തീരുമാനമെടുത്തത്. കണ്ടല സഹകരണ ബാങ്ക് തട്ടിപ്പില്‍ ഭാസുരാംഗനെതിരെ നടപടി കടുപ്പിച്ചതോടെയാണ് ഏറെ നാളായി യാതൊരു നടപടിയുമെടുക്കാത്ത സിപിഐ ഇപ്പോള്‍ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കിയത്. ഗൗരവമുള്ള വിഷയമാണെന്ന് ബോധ്യപ്പെട്ടതിനാലാണ് നടപടിയെന്ന് നേതാക്കള്‍ പ്രതികരിച്ചു. ഭാസുരാംഗനെ സിപിഐയുടെ പ്രാഥമിക അംഗത്വത്തില്‍നിന്ന് പുറത്താക്കിയതായി ജില്ല എക്‌സിക്യൂട്ടീവ് യോഗത്തിനുശേഷം സിപിഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണനാണ് […]