ക്രിസ്റ്റിയാനോ ജൂനിയറും അല്‍നസ്സറിലേക്ക്
അച്ഛനൊപ്പം കളിക്കാന്‍ ആഗ്രഹിക്കുന്ന മകനും അച്ഛന്റെ ക്ലബ്ബിലേക്ക്. പോര്‍ച്ചുഗീസ് സൂപ്പര്‍ താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ മകന്‍ ക്രിസ്റ്റിയാനോ ജൂനിയര്‍ സൗദി ക്ലബ് അല്‍ നസ്സറില്‍ ചേര്‍ന്നു. റൊണാള്‍ഡോ കളിക്കുന്ന അല്‍ നസ്സര്‍ ക്ലബ്ബിന്റെ അണ്ടര്‍ 13 ടീമിലാണ് മകന്‍ പന്ത് തട്ടുക. cr7 അല്‍ നസ്സറിലേക്ക് ചേക്കേറിയതിനെ തുടര്‍ന്ന് ക്രിസ്റ്റിയാനോ ജൂനിയര്‍ സൗദിയില്‍ പരിശീലനം നടത്തിയിരുന്നെങ്കിലും അല്‍ നസ്സര്‍ അക്കാദമിയുടെ ഭാഗമായിരുന്നില്ല. ഏഴാം നമ്പര്‍ ജേഴ്‌സിയായിരിക്കും അച്ഛനെപ്പോലെ മകവും ജൂനിയര്‍ ടീമില്‍ അണിയുക. ക്രിസ്റ്റിയാനോ റൊണാള്‍ഡോ കളിച്ചിരുന്ന […]