പാലക്കാട് ഉപതെരഞ്ഞെടുപ്പ്: ദളപതി പറയുന്ന ആര്‍ക്കും ഒന്നും നോക്കാതെ വോട്ട് ചെയ്യുമെന്ന് പ്രവര്‍ത്തകര്‍

പാലക്കാട്: പ്രഖ്യാപന നാള്‍മുതലേ വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കുന്ന പാര്‍ട്ടിയാണ് വിജയ്‌യുടെ പാര്‍ട്ടിയായ തമിഴക വെട്രി കഴകം. ഒരു സിനിമകൂടി പൂര്‍ത്തിയാക്കി പൂര്‍ണമായും രാഷ്ട്രീയത്തിലേക്ക് തിരിയുന്ന വിജയ്ക്ക് പിന്തുണയുമായി ആരാധകരുടെ വന്‍ സംഘം തന്നെയുണ്ട്. അതുകൊണ്ടുതന്നെ വിജയ് ആരാധകര്‍ക്ക് ഒട്ടും പഞ്ഞമില്ലാത്ത പാലക്കാട് ഈ മാസം നടക്കുന്ന ഉപതിരഞ്ഞെടുപ്പിനോടനുബന്ധിച്ചുള്ള പ്രവര്‍ത്തനങ്ങളില്‍ ടി.വി.കെയും സജീവമാണ്. കേരളത്തിലും തമിഴക വെട്രി കഴകത്തിന്റേതായുള്ള പ്രഖ്യാപനങ്ങള്‍ ഉടന്‍ വരുമെന്ന് പ്രവര്‍ത്തകര്‍ പ്രതികരിച്ചു. കേരളത്തിലെ എല്ലായിടത്തും രണ്ട് മാസത്തിനുള്ളില്‍ ടിവികെ സജീവ പ്രവര്‍ത്തനം ആരംഭിക്കും. പാലക്കാട് മാത്രം […]