കലൂര്‍ സ്റ്റേഡിയത്തിലെ അപകടം ; സ്‌പോണ്‍സര്‍മാരായ കല്യാണ്‍ സില്‍ക്‌സിന്റെ മൊഴിയെടുക്കും
കൊച്ചി: കലൂര്‍ സ്‌റ്റേഡിയത്തിലെ പരിപാടിക്കിടെ ഉമ തോമസ് എംഎല്‍എ വീണ് ഗുരുതരമായി പരുക്കേറ്റ സംഭവത്തില്‍ നൃത്തത്തില്‍ പങ്കെടുത്ത കുട്ടികളുടെ രക്ഷിതാക്കളുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പാലാരിവട്ടം പോലീസ് കേസെടുത്തു. പരിപാടിയില്‍ പങ്കെടുക്കാനെത്തിയ കുട്ടികളില്‍ നിന്നും പണം പിരിച്ച സംഭവത്തില്‍ സാമ്പത്തിക ചൂഷണത്തിനാണ് സംഘാടകര്‍ക്കെതിരെ കേസെടുത്തത്. Also Read ; പുതുവര്‍ഷത്തെ വരവേറ്റ് ലോകം; കേരളത്തിലും ന്യൂഇയര്‍ ആഘോഷം പൊടിപൊടിച്ചു സംഭവം വിവാദമായ പശ്ചാത്തലത്തില്‍ സ്‌പോണ്‍സര്‍മാരായ കല്യാണ്‍ സില്‍ക്‌സ് അടക്കമുള്ളവരുടെ മൊഴിയും പോലീസ് എടുക്കും. നര്‍ത്തകരുടെ വസ്ത്രത്തിന്റെ പേരില്‍ പണപ്പിരിവ് നടത്തിയത് […]





Malayalam 
















































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































