December 1, 2025

വിജിലന്‍സില്‍ മലയാളം വേണ്ട, ഇംഗ്ലീഷ് മതിയെന്ന് നിര്‍ദേശം

ഭരണതലത്തില്‍ മലയാള ഭാഷ കൂടുതലായി ഉപയോഗിക്കാനാണ് സര്‍ക്കാരിന്റെ ശ്രമം. എന്നാല്‍ വിജിലന്‍സില്‍ മലയാളത്തിന് കടക്ക് പുറത്ത് എന്ന അവസ്ഥയാണ്. വിജിലന്‍സില്‍ മേലേതലത്തിലേക്ക് ഇനി ആരും മലയാളത്തില്‍ റിപ്പോര്‍ട്ട് തയ്യാറാക്കി അയക്കരുതെന്നാണ് ഡിവൈഎസ്പിമാര്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശം. രണ്ടാഴ്ച മുമ്പുവരെ മലയാളത്തില്‍ തയ്യാറാക്കിയിരുന്ന റിപ്പോര്‍ട്ടുകള്‍ക്കാണ് ഇപ്പോള്‍ പൂട്ട് വീണത്. എന്നാല്‍ ഇംഗ്ലീഷിലേക്ക് മാറ്റുന്നതിന് എന്താണ് കാരണം എന്നതിന് വിശദീകരണം നല്‍കാന്‍ ഉന്നത ഉദ്യോഗസ്ഥര്‍ തയ്യാറായില്ല. Also Read; ലോകത്തെ അമ്പരപ്പിച്ച ‘ടാര്‍സന്‍’ നടന്‍ അന്തരിച്ചു വിജിലന്‍സ് കേസുകളില്‍ പ്രധാനമായത് 300 പേജ് […]

അവധി അപേക്ഷ അനുവദിച്ചില്ല; സ്വയം വിരമിച്ച് വിജിലന്‍സ് ഡയറക്ടര്‍ ടി കെ വിനോദ് കുമാര്‍

തിരുവനന്തപുരം: വിജിലന്‍സ് ഡയറക്ടര്‍ ഡിജിപി ടി.കെ.വിനോദ് കുമാര്‍ യുഎസിലെ സര്‍വകലാശാലയില്‍ അധ്യാപകനാകാന്‍ ഒന്നര വര്‍ഷത്തെ അവധിക്ക് അപേക്ഷ നല്‍കിയിരുന്നു. ഇത് കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചിരുന്നില്ല. തുടര്‍ന്ന് സ്വയം വിരമിക്കല്‍ അപേക്ഷ നല്‍കുകയായിരുന്നു. അപേക്ഷ സര്‍ക്കാര്‍ അംഗീകരിച്ചതോടെ അമേരിക്കയില്‍ പഠിപ്പിക്കാന്‍ പോവുകയാണ് ടി കെ വിനോദ് കുമാര്‍. Also Read ; സംസ്ഥാനത്തെ റേഷന്‍ കടകള്‍ വഴിയുള്ള മണ്ണെണ്ണ വിതരണത്തില്‍ നിയന്ത്രണമേര്‍പ്പെടുത്തി സര്‍ക്കാര്‍ 2025 ഓഗസ്റ്റ് വരെ സര്‍വ്വീസ് കാലാവധി ബാക്കി നില്‍ക്കെയാണ് വിനോദ് കുമാര്‍ സ്വയം വിരമിച്ചത്. അമേരിക്കയിലെ […]