December 21, 2025

സഹ സംവിധായകയെ പീഡിപ്പിച്ചെന്ന് പരാതി ; സംവിധായകനും കൂട്ടാളിക്കുമെതിരെ കേസ്

കൊച്ചി: ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തു വന്നതിന് പിന്നാലെ സിനിമാ മേഖലയില്‍ നിന്നും നിരവധി പീഡന പരാതികളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. താരസംഘടനയായ അമ്മയുടെ ജനറല്‍ സെക്രട്ടറിയായിരുന്ന സിദ്ദിഖിന് എതിരെയും, ഇടവേള ബാബുവിനെതിരെയും ഉയര്‍ന്ന പീഡന പരാതികള്‍ സമൂഹത്തിന് മുന്നില്‍ നില്‍ക്കുകയാണ്. ഇതിനിടെയാണ് സഹ സംവിധായകയെ പീഡിപ്പിച്ചെന്ന പരാതിയില്‍ സംവിധായകനും കൂട്ടാളിക്കെതിരെയും ബലാത്സംഗത്തിന് കേസെടുത്ത വാര്‍ത്ത പുറത്തു വരുന്നത്. സംവിധായകന്‍ സുരേഷ് തിരുവല്ല, സുഹൃത്ത് വിജിത്ത് വിജയകുമാര്‍ എന്നിവര്‍ക്കെതിരെയാണ് കേസ്. മാവേലിക്കര സ്വദേശിനിയുടെ പരാതിയില്‍ മരട് പോലീസാണ് കേസെടുത്തത്. സിനിമയില്‍ […]