November 21, 2024

സംസ്ഥാനത്ത് പത്ത് വര്‍ഷത്തിനിടെ എക്‌സൈസ് പിടികൂടിയത് 544 കോടി രൂപയുടെ മയക്കുമരുന്ന്

മലപ്പുറം : സംസ്ഥാനത്ത് കഴിഞ്ഞ പത്ത് വര്‍ഷക്കാലയളവിനുള്ളില്‍ എക്‌സൈസ് പിടികൂടിയത് അന്താരാഷ്ട്ര വിപണിയില്‍ 544 കോടി രൂപ വില വരുന്ന മയക്കുമരുന്ന്. കഞ്ചാവ്, സിന്തറ്റിക് മയക്കുമരുന്നുകളായ എംഡിഎംഎ,  എല്‍എസ്ഡി, മെത്തഫിറ്റമിന്‍,നൈട്രോസെഫാം തുടങ്ങിയവയാണ് ഇതില്‍ ഏറെയും. ഇവയുടെ ഉപയോഗം ദിനംപ്രതി സംസ്ഥാനത്ത് വര്‍ധിച്ചുകൊണ്ടിരിക്കുകയാണ് എന്നതും എക്‌സൈസ് പുറത്തു വിട്ട കണക്കുകള്‍ വ്യക്തമാക്കുന്നുണ്ട്. 2014 മുതല്‍ 2024 സെപ്റ്റംബര്‍ വരെയുള്ള കാലയളവില്‍ മയക്കുമരുന്നിന്റെ ഉപഭോഗം കണ്ടെത്തുന്നതിനായി ലഹരി മാഫിയകളെ കേന്ദ്രീകരിച്ച് 855194 പരിശോധനകള്‍ നടത്തിയതായി എക്‌സൈസ് വകുപ്പ് അവകാശപ്പെടുന്നു. Also […]

പ്രോട്ടീന്‍കടയുടെ മറവില്‍ സ്റ്റിറോയ്ഡുകളുടെ വില്‍പ്പന ; തൃശൂരിലെ പ്രോട്ടീന്‍മാളില്‍ പോലീസിന്റെ മിന്നല്‍ പരിശോധന

തൃശൂര്‍: പ്രോട്ടീന്‍കടയുടെ മറവില്‍ സ്റ്റിറോയ്ഡുകളുടേയും രക്തസമ്മര്‍ദ്ദം ഉയര്‍ത്താനുള്ള മരുന്നുകളുടേയും വില്‍പ്പന നടത്തിയ തൃശൂരിലെ പ്രോട്ടീന്‍മാളില്‍ പോലീസിന്റെ മിന്നല്‍ പരിശോധന. ചീഫ് ഡ്രഗ് ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ അനധികൃതമായി സൂക്ഷിച്ച മരുന്നുകളും പിടിച്ചെടുത്തു. പടിഞ്ഞാറേക്കോട്ടയിലെ പ്രോട്ടീന്‍മാളില്‍ മുമ്പ് കഞ്ചാവ് വില്‍പ്പനക്കെത്തിച്ചതും പോലീസ് പിടികൂടിയിരുന്നു. Also Read ; കാലവര്‍ഷം കേരളത്തില്‍ എത്തി ; സംസ്ഥാനത്ത് തിങ്കളാഴ്ച വരെ വ്യാപക മഴ ഇറക്കുമതി ചെയ്ത മരുന്നുകളാണ് ഷോറൂമിലൂടെ വിദഗ്ധ നിര്‍ദ്ദേശമില്ലാതെ വിറ്റഴിച്ചിരുന്നത്. അനാബൊളിക് സ്റ്റിറോയ്ഡുകളും രക്ത സമ്മര്‍ദം കൂട്ടുന്ന ടെനിവ […]