November 21, 2024

ഛത്തീസ്ഗഡില്‍ ഇഞ്ചോടിഞ്ച് പോരാട്ടം, തെലങ്കാനയില്‍ കോണ്‍ഗ്രസിന് ആശ്യാസം

ന്യൂഡല്‍ഹി: നാല് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഫലം പുറത്ത് വരുമ്പോള്‍ ഛത്തീസ്ഗഡില്‍ കോണ്‍ഗ്രസും ബിജെപിയും തമ്മില്‍ വാശിയേറിയ പോരാട്ടമാണ് നടക്കുന്നത്. വോട്ടെണ്ണല്‍ രണ്ട് മണിക്കൂറിനോട് അടുക്കുമ്പോള്‍ ലീഡ് നില മാറി മറിയുന്നതാണ് സംസ്ഥാനത്തെ അവസ്ഥ. 90 സീറ്റുകളിലേക്ക് കേവല ഭൂരിപക്ഷത്തിനാവശ്യമായ 46 എന്ന മാജിക് നമ്പറില്‍ കോണ്‍ഗ്രസും ബിജെപിയും ലീഡ് നില മാറി മറിയുന്നതിന് സാക്ഷ്യം വഹിക്കുന്നുണ്ട്. സംസ്ഥാനത്ത് കോണ്‍ഗ്രസ് ഭരണത്തുടര്‍ച്ചയെന്ന് എക്സിറ്റ് പോളുകള്‍ ഒരേ സ്വരത്തില്‍ അവകാശപ്പെട്ടെങ്കിലും വോട്ടെണ്ണല്‍ നല്‍കുന്ന സൂചന അങ്ങനെയല്ല. മധ്യപ്രദേശില്‍ ഇഞ്ചോടിഞ്ച് പോരാട്ടമെന്ന […]

കേരളവര്‍മ വോട്ടെണ്ണല്‍ വിവാദം; കെ.എസ്.യു ഹര്‍ജി ഇന്ന് ഹൈക്കോടതിയില്‍

തൃശൂര്‍: തൃശൂര്‍ കേരളവര്‍മ കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പിലെ തന്റെ വിജയം അട്ടിമറിച്ചെന്നും അതിനാല്‍ വീണ്ടും തെരഞ്ഞെടുപ്പ് നടത്തണമെന്നും ആവശ്യപ്പെട്ട് കെ.എസ്.യു ചെയര്‍മാന്‍ സ്ഥാനാര്‍ത്ഥിയായി മത്സരിച്ച ശ്രീക്കുട്ടന്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. റീ കൗണ്ടിംഗ് നടത്തിയത് മാനദണ്ഡങ്ങള്‍ ലംഘിച്ചാണെന്നും റീ കൗണ്ടിംഗ് സമയത്ത് ബോധപൂര്‍വ്വം വൈദ്യുതി തടസ്സപ്പെടുത്തിയെന്നും അട്ടിമറിയുണ്ടായെന്നും കെഎസ് യു സ്ഥാനാര്‍ത്ഥി ഹര്‍ജിയില്‍ ആരോപിക്കുന്നു. അതേസമയം കേരളവര്‍മ കോളേജില്‍ വീണ്ടും യൂണിയന്‍ തെരഞ്ഞെടുപ്പ് നടത്തണമെന്ന് ആവശ്യപ്പെട്ട് കെ.എസ്.യു സമരം കടുപ്പിക്കാന്‍ ഒരുങ്ങിയിരിക്കുകയാണ്. കൂടാതെ ഇന്ന് […]

മധ്യപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പ്: മൂന്ന് ദിവസത്തെ പ്രചരണവുമായി ബിജെപി ദേശീയ നേതാക്കൾ

ദില്ലി: ബിജെപി മധ്യപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പ് പ്രചരണത്തിന് ചൊവ്വാഴ്ച തുടക്കം കുറിക്കും. നവരാത്രി ഉത്സവത്തോട് അനുബന്ധിച്ച് ബൂത്ത് വിജയ് അഭിയാൻ ആരംഭിക്കുമെന്നാണ് റിപ്പോർട്ടുകൾ. മൂന്ന് ദിവസത്തെ പ്രചാരണത്തിന് ശേഷം വീടുകൾ കയറിയുളള പ്രചരണവും റാലികളും നടത്തും. അതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കൾ പങ്കെടുക്കുമെന്ന് പ്രാദേശിക നേതാക്കളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 65,000 ബൂത്തുകളിൽ ബിജെപി പ്രചരണത്തിനിറങ്ങും. റാലികളും വീടുകൾ കയറിയുളള പ്രചരണവും നടത്തുമെന്ന് പാർട്ടി ഭാരവാഹികൾ പറഞ്ഞു. എല്ലായിടത്തും വിജിക്കാൻ […]