ലോക്‌സഭാ തെരഞ്ഞെടുപ്പ്; കേരളത്തില്‍ 290 സ്ഥാനാര്‍ത്ഥികള്‍
തിരുവനന്തപുരം: ലോക്‌സഭ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് കേരളത്തില്‍ 290 സ്ഥാനാര്‍ഥികള്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചതായി മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍ അറിയിച്ചു. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന ദിവസമായ വ്യാഴാഴ്ച 252 നാമനിര്‍ദേശ പത്രികകളാണ് സമര്‍പ്പിക്കപ്പെട്ടത്. മാര്‍ച്ച് 28നാണ് സംസ്ഥാനത്ത് നാമനിര്‍ദേശ പത്രികാ സമര്‍പ്പണം തുടങ്ങിയത്. Also Read; ശൈലജയ്ക്കും ഷാഫിക്കുമെതിരെ അപരന്‍മാരുടെ കൂട്ടം ; വടകരയില്‍ തീപാറും ഏറ്റവും കൂടുതല്‍ സ്ഥാനാര്‍ഥികള്‍ നാമനിര്‍ദേശ പത്രികകള്‍ നല്‍കിയത് തിരുവനന്തപുരം മണ്ഡലത്തിലാണ്. ആലത്തൂരാണ് കുറവ് സ്ഥാനാര്‍ഥികളുള്ളത്. നാമനിര്‍ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന വെള്ളിയാഴ്ച […]