ഇനി 25 കിലോമീറ്റര്‍ ഇടവിട്ട് ഫാസ്റ്റ് ചാര്‍ജിങ് സ്റ്റേഷനുകള്‍ ആരംഭിക്കുമെന്ന് മന്ത്രി കെ.കൃഷ്ണന്‍കുട്ടി

ദേശീയ, സംസ്ഥാന പാതകളില്‍ 25 കിലോമീറ്റര്‍ ഇടവിട്ട് വൈദ്യുതവാഹനങ്ങള്‍ക്കുള്ള ഫാസ്റ്റ് ചാര്‍ജിങ് സ്റ്റേഷനുകള്‍ ആരംഭിക്കുമെന്ന് മന്ത്രി കെ.കൃഷ്ണന്‍കുട്ടി നിയമസഭയെ അറിയിച്ചിട്ടുണ്ട്. ഹോട്ടലുകള്‍, റെസ്റ്റോറന്റുകള്‍ എന്നിവിടങ്ങളില്‍ ചാര്‍ജിങ് സൗകര്യമൊരുക്കുന്നതിന് 10 ലക്ഷം രൂപ വരെ സബ്‌സിഡി നല്‍കുന്നതാണ്. കൂടാതെ എന്‍ഫോഴ്‌സ്‌മെന്റ് ആര്‍.ടി. ഓഫീസുകളിലും ചാര്‍ജിങ് സൗകര്യം സജ്ജീകരിക്കും. നിലവില്‍ 63 ഫാസ്റ്റ് ചാര്‍ജിങ് സെന്ററുകളാണ് സംസ്ഥാനത്ത് കെ.എസ്.ഇ.ബി. ഒരുക്കിയിട്ടുള്ളത്. ഇലക്ട്രിക് വാഹനങ്ങളുടെ ചാര്‍ജിങ്ങ് സംവിധാനം വ്യാപിപ്പിക്കുന്നതിനായി മുന്‍ വര്‍ഷങ്ങളില്‍ തന്നെ കെ.എസ്.ഇ.ബി. വൈദ്യുതി തൂണുകളില്‍ ചാര്‍ജിങ്ങ് സംവിധാനം ഒരുക്കിയിരുന്നു. […]

വൈദ്യുതി നിരക്കിന് പിന്നാലെ ജനത്തിന്റെ നടുവൊടിച്ച് വെള്ളക്കരവും കൂട്ടുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വര്‍ധിപ്പിച്ചതിന് പിന്നാലെ വെള്ളക്കരവും കൂട്ടുന്നു. ഇത് സംബന്ധിച്ച് ജല അതോറിറ്റി ഫെബ്രുവരിയില്‍ സര്‍ക്കാറിന് ശുപാര്‍ശ നല്‍കും. കടമെടുപ്പ് പരിധി ഉയര്‍ത്തുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ട് വച്ച വ്യവസ്ഥ പ്രകാരമാണ് പുതിയ തീരുമാനം. 5 % നിരക്കാണ് വര്‍ധിപ്പിക്കുക. ഏപ്രില്‍ 1 മുതലാകും പുതിയ നിരക്ക് വര്‍ധന. Also Read; ബിജെപിക്കും സുരേഷ് ഗോപിക്കുമെതിരെ തൃശ്ശൂര്‍ അതിരൂപത 2021 ഏപ്രില്‍ മുതല്‍ അടിസ്ഥാന താരിഫില്‍ 5 % വര്‍ധന വരുത്തുന്നുണ്ട്. ഓരോ വര്‍ഷവും ഇത് […]

നാളെ മുതല്‍ വൈദ്യുതി നിരക്ക് കൂടും

തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ മുതല്‍ വൈദ്യുതി നിരക്ക് വര്‍ധന. ഉത്തരവ് ഉടന്‍ പുറത്തിറക്കും. വൈദ്യുതി നിരക്ക് വര്‍ധന സംബന്ധിച്ച് റഗുലേറ്ററി കമ്മീഷന്‍ മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തി. നിരക്ക് വര്‍ധന ആകാമെന്നാണ് മുഖ്യമന്ത്രി കമ്മീഷനെ അറിയിച്ചത്. നാളെ മുതല്‍ ഉപയോഗിക്കുന്ന വൈദ്യുതിക്കാവും കൂടിയ നിരക്ക് ഈടാക്കുക. യൂണിറ്റിന് ശരാശരി 40 പൈസ കൂട്ടണമെന്നാണ് കെഎസ്ഇബി ആവശ്യം. ഈ സാമ്പത്തിക വര്‍ഷം യൂണിറ്റിന് 41 പൈസ വര്‍ധിപ്പിക്കണമെന്നാണ് കെ.എസ്.ഇ.ബിയുടെ ആവശ്യം. ഇതില്‍ എത്ര പൈസ വരെ റഗുലേറ്ററി കമീഷന്‍ അംഗീകരിക്കും […]

കൃഷിയിടത്തില്‍ പതിമൂന്നുകാരന്‍ മരിച്ച നിലയില്‍; ഷോക്കേറ്റതാകാമെന്ന് സംശയം

മലപ്പുറം: മലപ്പുറം പൂക്കോട്ടുംപാടത്ത് സ്വകാര്യ വ്യക്തിയുടെ കൃഷിയിടത്തില്‍ 13കാരനെ മരിച്ച നിലയില്‍ കണ്ടെത്തി. അസം സ്വദേശി മുത്തലിബ് അലിയുടെ മകന്‍ റഹ്മത്തുള്ളയെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. കൃഷിസ്ഥലത്ത് സ്ഥാപിച്ച വൈദ്യുത വേലിയില്‍ നിന്നും ഷോക്കേറ്റാതാകാമെന്ന് സംശയിക്കുന്നു. സംഭവ സ്ഥലത്തെത്തി പോലീസ് ഇന്‍ക്വസ്റ്റ് നടപടികള്‍ തുടങ്ങി. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. Also Read; മലയാളി മാധ്യമ പ്രവര്‍ത്തകയുടെ കൊലപാതകത്തില്‍ എല്ലാ പ്രതികളും കുറ്റക്കാരെന്ന് കോടതി  

സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂടും

തൊടുപുഴ: സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വര്‍ധിപ്പിക്കേണ്ടി വരുമെന്ന് മന്ത്രി കെ കൃഷ്ണന്‍ കുട്ടി. പുറത്തുനിന്ന് വൈദ്യുതി വാങ്ങേണ്ട സ്ഥിതിയാണ് നിലവില്‍ ഉള്ളതെന്നും കൃഷ്ണന്‍ കുട്ടി പറഞ്ഞു. വാങ്ങുന്ന വിലയ്‌ക്കേ വൈദ്യുതി കൊടുക്കാന്‍ പറ്റൂ അതുകൊണ്ട് ചെറിയ ഒരു വര്‍ധനവേ വരൂ എന്നുമാണ് പ്രതീക്ഷ. ഉപഭോക്താവിനെ കഴിയുന്നത്ര വിധത്തില്‍ വിഷമിപ്പിക്കാതിരിക്കാനുള്ള നടപടിയാണ് സ്വീകരിക്കുക. അതിന്റെ ഇടയില്‍ മഴ പെയ്താല്‍ രക്ഷപ്പെടാനാകുമെന്ന് മന്ത്രി ഇടുക്കിയില്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. നിലവില്‍ സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂട്ടേണ്ട സാഹചര്യമാണ് ഉള്ളത്. Join with […]

സംസ്ഥാനത്ത് ഇന്ന് വൈദ്യുതി നിയന്ത്രണമുണ്ടാവില്ല; പൂര്‍ണ പരിഹാരത്തിന് കെഎസ്ഇബി

തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുത പ്രതിസന്ധിയില്‍ ഇന്ന് പൂര്‍ണമായ പരിഹാരം കാണാനാകുമെന്ന പ്രതീക്ഷയിലാണ് കെഎസ്ഇബി. ഉച്ചയോടെ മൂളിയാറിലേയും കൂടംകുളത്തേയും തകരാറുകള്‍ പരിഹരിക്കാന്‍ കഴിഞ്ഞാല്‍ ഇന്ന് വൈദ്യുത പ്രതിസന്ധിക്ക് പൂര്‍ണ പരിഹാരം കാണാനാകുമെന്ന കണക്കു കൂട്ടലിലാണ് കെഎസ്ഇബിയുള്ളത്. നിലവില്‍ 370 മെഗാവാട്ടിന്റെ കുറവാണുള്ളത്. അതിനാല്‍ ഇന്നലെ വൈകീട്ട് 6.30 മുതല്‍ രാത്രി 11 മണി വരെ വൈദ്യുതി ഉപയോഗം കുറയ്ക്കണമെന്ന് കെഎസ്ഇബി ആവശ്യപ്പെട്ടിരുന്നു. ഇടുക്കി, കൂടംകുളം വൈദ്യുതി നിലയങ്ങളിലെ ജനറേറ്ററുകളുടെ സാങ്കേതിക തകരാറ് മൂലം വൈദ്യുതി ലഭ്യതയില്‍ വന്ന കുറവ് […]

  • 1
  • 2