December 18, 2025

കഞ്ചിക്കോട് അയ്യപ്പന്‍മലയിലെ കരടികളുടെ മരണകാരണം ഷോക്കേറ്റുള്ള ഹൃദയാഘാതം; ജഡങ്ങള്‍ പോസ്റ്റ്മോര്‍ട്ടം നടത്തി സംസ്‌കരിച്ചു

പാലക്കാട് : കഞ്ചിക്കോട് അയ്യപ്പന്‍മലയില്‍ വൈദ്യുത ലൈനില്‍നിന്ന് ഷോക്കേറ്റ് ചത്ത രണ്ട് കരടികളുടെ ജഡങ്ങള്‍ ശനിയാഴ്ച ഉച്ചയോടെ പോസ്റ്റ്മോര്‍ട്ടം നടത്തി. വനംവകുപ്പിന്റെ ധോണി ഫോറസ്റ്റ് വെറ്ററിനറി ചികിത്സാകേന്ദ്രത്തില്‍ ചീഫ് വെറ്ററിനറി സര്‍ജന്‍ ഡോ. ഡേവിഡ് എബ്രഹാമിന്റെ നേതൃത്വത്തിലായിരുന്നു പോസ്റ്റ്‌മോര്‍ട്ടം. രണ്ടരയോടെ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി വനംവകുപ്പിന്റെ ക്യാമ്പ് വളപ്പില്‍ ജഡങ്ങള്‍ സംസ്‌കരിച്ചു. വാളയാര്‍ റേഞ്ച് ഓഫീസര്‍ മുഹമ്മദാലി ജിന്നയുടെ നേതൃത്വത്തില്‍ വനപാലകരും സന്നിഹിതരായിരുന്നു. Also Read ;ബെംഗളൂരുവില്‍ നിന്ന് കൊച്ചിയിലേക്ക് പറന്നുയരവെ എയര്‍ ഇന്ത്യ എക്സ്പ്രസ് ഐ.എക്സ് […]