ഭീതിയൊഴിയാതെ മാനന്തവാടി; ആനയെ തുരത്താനുള്ള ദൗത്യം ഇന്നും തുടരും
മാനന്തവാടി: വയനാട് മാനന്തവാടിയില്‍ ആളെ കൊന്ന കാട്ടാനയെ തുരത്താനുള്ള ദൗത്യം ഇന്നും തുടരും. പുലര്‍ച്ചെ അഞ്ചരയോടെ മണ്ണുണ്ടി കോളനിക്ക് സമീപം ചെമ്പകപ്പാറ വനത്തില്‍ ബേലൂര്‍ മഗ്‌നയ്ക്കു വേണ്ടിയുള്ള തിരച്ചില്‍ തുടങ്ങി. നാല് കുങ്കിയാനകളുടെ സഹായത്തോടെയാണ് ഇന്നത്തെ തിരച്ചിലും നടക്കുക. ഏറുമാടംകെട്ടി മരത്തിന് മുകളിലിരുന്നും ആനയുടെ നീക്കങ്ങള്‍ നിരീക്ഷിക്കും. ഒരാള്‍പൊക്കത്തിലുള്ള കുറ്റിക്കാടുകളും റേഡിയോ സിഗ്‌നലുകള്‍ കൃത്യമായി ലഭിക്കാത്തതും ആനയെ മയക്കുവെടി വെക്കുന്നത് ദീര്‍ഘിപ്പിക്കുകയാണ്. മിഷന്‍ ബേലൂര്‍ മഗ്‌നയ്ക്കു വേണ്ടി 200 അംഗ ദൗത്യസേനയെയാണ് നിയോഗിച്ചിട്ടുള്ളത്. ദൗത്യ സംഘം 10 […]