November 21, 2024

സംസ്ഥാനത്ത് പത്ത് വര്‍ഷത്തിനിടെ എക്‌സൈസ് പിടികൂടിയത് 544 കോടി രൂപയുടെ മയക്കുമരുന്ന്

മലപ്പുറം : സംസ്ഥാനത്ത് കഴിഞ്ഞ പത്ത് വര്‍ഷക്കാലയളവിനുള്ളില്‍ എക്‌സൈസ് പിടികൂടിയത് അന്താരാഷ്ട്ര വിപണിയില്‍ 544 കോടി രൂപ വില വരുന്ന മയക്കുമരുന്ന്. കഞ്ചാവ്, സിന്തറ്റിക് മയക്കുമരുന്നുകളായ എംഡിഎംഎ,  എല്‍എസ്ഡി, മെത്തഫിറ്റമിന്‍,നൈട്രോസെഫാം തുടങ്ങിയവയാണ് ഇതില്‍ ഏറെയും. ഇവയുടെ ഉപയോഗം ദിനംപ്രതി സംസ്ഥാനത്ത് വര്‍ധിച്ചുകൊണ്ടിരിക്കുകയാണ് എന്നതും എക്‌സൈസ് പുറത്തു വിട്ട കണക്കുകള്‍ വ്യക്തമാക്കുന്നുണ്ട്. 2014 മുതല്‍ 2024 സെപ്റ്റംബര്‍ വരെയുള്ള കാലയളവില്‍ മയക്കുമരുന്നിന്റെ ഉപഭോഗം കണ്ടെത്തുന്നതിനായി ലഹരി മാഫിയകളെ കേന്ദ്രീകരിച്ച് 855194 പരിശോധനകള്‍ നടത്തിയതായി എക്‌സൈസ് വകുപ്പ് അവകാശപ്പെടുന്നു. Also […]

യദുകൃഷ്ണനില്‍ നിന്ന് പിടിച്ചെടുത്തത് കഞ്ചാവ് തന്നെയെന്ന് എക്‌സൈസ്

പത്തനംതിട്ട: ബിജെപി വിട്ട് സിപിഐഎമ്മില്‍ ചേര്‍ന്ന കാപ്പ കേസ് പ്രതി യദുകൃഷ്ണില്‍ നിന്ന് പിടിച്ചെടുത്തത് കഞ്ചാവ് തന്നെയാണെന്ന് എക്സൈസ് വിഭാഗം.യദുകൃഷ്ണനില്‍ നിന്ന് കഞ്ചാവ് വലിക്കാന്‍ ഉപയോഗിക്കുന്ന ഉപകരണവും കണ്ടെടുത്തതായി റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതുമായി സംബന്ധിച്ച റിപ്പോര്‍ട്ട് എക്സൈസ് ഉദ്യോഗസ്ഥര്‍ ഉന്നത വിഭാഗത്തിന് നല്‍കി. Also Read ;കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ അനധികൃത അധ്യാപക നിയമനം; നിയമിച്ചത് നാല് അസിസ്റ്റന്റ് പ്രൊഫസര്‍മാരെ സിപിഐഎമ്മിലേക്ക് 62 പേര്‍ ചേര്‍ന്നത് ബിജെപിക്ക് ക്ഷീണമായെന്നും ബിജെപി വിട്ടുപോകുന്നവരെ കഞ്ചാവ് കേസില്‍ പെടുത്തുന്നുവെന്നും അതിനാല്‍ തന്നെ […]

കേരളത്തിലേക്ക് ലഹരി എത്തിക്കുന്നവരില്‍ പ്രധാനിയായ ‘ബംഗാളി ബീവി’യും സുഹൃത്തും അറസ്റ്റില്‍

കൊച്ചി: കേരളത്തിലേക്ക് ലഹരി എത്തിക്കുന്നവരില്‍ പ്രധാനിയായ ബംഗാളി ബീവി എന്ന ബംഗാള്‍ സ്വദേശി എക്‌സൈസിന്റെ പിടിയില്‍. ഉത്തരേന്ത്യയില്‍ നിന്ന് സംസ്ഥാനത്തേക്ക് ലഹരി കടത്തുന്നവരില്‍ പ്രധാനിയാണ് ബംഗാളി ബീവി. ഇടപാടുകാര്‍ക്കിടയില്‍ ബംഗാളി ബീവ് എന്നറിയപ്പെടുന്ന ടാനിയ പര്‍വീണ്‍ (18) ബംഗാള്‍ നോവപാറ മാധവ്പൂര്‍ സ്വദേശിനിയാണ്.ഇവരുടെ സുഹൃത്തും ലഹരിക്കച്ചവടക്കാരനുമായ അസം നൗഗോണ്‍ അബാഗന്‍ സ്വദേശി ബഹറുള്‍ ഇസ്ലാമും (കബൂത്തര്‍ സേട്ട്-24) പിടിയിലായിട്ടുണ്ട്. പത്തു ലക്ഷം രൂപ വിലമതിക്കുന്ന ലഹരിമരുന്നോടുകൂടിയാണ് ഇവരെ എക്‌സൈസ് പിടികൂടിയത്. Also Read ; ന്യൂനപക്ഷ ഭീഷണിക്കമുന്നില്‍ തലകുനിക്കാന്‍ […]