November 21, 2024

സംസ്ഥാനത്ത് പത്ത് വര്‍ഷത്തിനിടെ എക്‌സൈസ് പിടികൂടിയത് 544 കോടി രൂപയുടെ മയക്കുമരുന്ന്

മലപ്പുറം : സംസ്ഥാനത്ത് കഴിഞ്ഞ പത്ത് വര്‍ഷക്കാലയളവിനുള്ളില്‍ എക്‌സൈസ് പിടികൂടിയത് അന്താരാഷ്ട്ര വിപണിയില്‍ 544 കോടി രൂപ വില വരുന്ന മയക്കുമരുന്ന്. കഞ്ചാവ്, സിന്തറ്റിക് മയക്കുമരുന്നുകളായ എംഡിഎംഎ,  എല്‍എസ്ഡി, മെത്തഫിറ്റമിന്‍,നൈട്രോസെഫാം തുടങ്ങിയവയാണ് ഇതില്‍ ഏറെയും. ഇവയുടെ ഉപയോഗം ദിനംപ്രതി സംസ്ഥാനത്ത് വര്‍ധിച്ചുകൊണ്ടിരിക്കുകയാണ് എന്നതും എക്‌സൈസ് പുറത്തു വിട്ട കണക്കുകള്‍ വ്യക്തമാക്കുന്നുണ്ട്. 2014 മുതല്‍ 2024 സെപ്റ്റംബര്‍ വരെയുള്ള കാലയളവില്‍ മയക്കുമരുന്നിന്റെ ഉപഭോഗം കണ്ടെത്തുന്നതിനായി ലഹരി മാഫിയകളെ കേന്ദ്രീകരിച്ച് 855194 പരിശോധനകള്‍ നടത്തിയതായി എക്‌സൈസ് വകുപ്പ് അവകാശപ്പെടുന്നു. Also […]

മദ്യനയം ; എക്‌സൈസ് മന്ത്രിയും ബാറുടമകളുമായുള്ള ചര്‍ച്ച ഇന്ന്

തിരുവനന്തപുരം: മദ്യനയവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ തുടരുന്നതിനിടെ എക്‌സൈസ് മന്ത്രിയുമായുള്ള ബാറുടമകളുടെ ചര്‍ച്ച ഇന്ന് നടക്കും.വിവിധ സംഘടനാ പ്രതിനിധികള്‍ ഇന്ന് മന്ത്രിയെ കാണും. ഇന്നും നാളെയുമായി നടക്കുന്ന ചര്‍ച്ചകള്‍ക്ക് ശേഷമാകും മദ്യനയവുമായി ബന്ധപ്പെട്ട കാര്യത്തില്‍ സര്‍ക്കാര്‍ നിലപാട് സ്വീകരിക്കുക. Also Read ; മുന്‍ ഇന്ത്യന്‍ ഫുട്ബോള്‍ താരവും പരിശീലകനുമായ ടി.കെ. ചാത്തുണ്ണി അന്തരിച്ചു അതിനിടെ പതിനഞ്ചാം കേരള നിയമസഭയുടെ പതിനൊന്നാം സമ്മേളനത്തിന്റെ ആദ്യദിവസത്തില്‍ മദ്യനയ വിവാദത്തില്‍ സഭ സ്തംഭിച്ചിരുന്നു. മദ്യനയത്തില്‍ എക്സൈസ് വകുപ്പിനെ ടൂറിസം വകുപ്പ് ഹൈജാക്ക് ചെയ്തുവെന്നാണ് […]