October 25, 2025

ദേശീയപാതയ്ക്ക് സമാന്തരമായി വ്യാജ ടോള്‍ പ്ലാസ; പിരിച്ചെടുത്തത് 75 കോടി

അഹമ്മദാബാദ്: ഗുജറാത്തില്‍ ദേശീയപാതയ്ക്ക് സമാന്തരമായി വ്യാജ ടോള്‍ പ്‌ളാസ നിര്‍മിച്ച സംഘം ഒന്നരവര്‍ഷംകൊണ്ട് 75 കോടി രൂപ പിരിച്ചെടുത്തു. പ്രതികളുടെ സ്വാധീനത്തെ പേടിച്ച് ഔദ്യോഗിക ടോള്‍പ്‌ളാസ അധികൃതര്‍ പരാതി നല്‍കിയില്ല. സംഭവം വിവാദമായതോടെ അഞ്ച് പേരുടെ പേരില്‍ കേസെടുത്തു. അഹമ്മദാബാദ്-മണ്ഡാവി ദേശീയപാത എന്‍.എച്ച്. എട്ട് എയില്‍ മോര്‍ബി ജില്ലയിലെ വാങ്കനേര്‍ പട്ടണത്തിനടുത്ത് വഘാസിയയിലാണ് വ്യാജ ടോള്‍ഗേറ്റ് പ്രവര്‍ത്തിക്കുന്നത്. പ്രവര്‍ത്തിക്കാതെ കിടന്ന ഒരു ടൈല്‍ ഫാക്ടറിയുടെ സ്ഥലമാണ് ഇതിനായി ഉപയോഗിച്ചത്. Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് […]