October 26, 2025

ആടുജീവിതം പുറത്തിറങ്ങുന്നതിന് മുമ്പ് നജീബിന് ദുഃഖവാര്‍ത്ത; നജീബിന്റെ കൊച്ചുമകള്‍ മരിച്ചു

മുതുകുളം(ആലപ്പുഴ) : ആറാട്ടുപുഴ സ്വദേശി നജീബ് അനുഭവിച്ച ദുരിതജീവിതം ‘ആടുജീവിതം’ എന്ന സിനിമയായി ദിവസങ്ങള്‍ക്കകം പുറത്തിറങ്ങാനിരിക്കെ നജീബിന്റെ ജീവിതത്തില്‍ വീണ്ടും ദുഃഖം നിറച്ച് കൊച്ചുമകളുടെ മരണം. ഇന്നലെ വൈകിട്ടാണ് ആറാട്ടുപുഴ പത്തിശേരില്‍ തറയില്‍ നജീബിന്റെ മകന്‍ സഫീറിന്റെയും മുബീനയുടെയും ഒന്നര വയസ്സുള്ള മകള്‍ സഫ മറിയം മരിച്ചത്. ജന്മനാ രോഗബാധിതയായ കുട്ടി ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.കബറടക്കം ഇന്ന് ആറാട്ടുപുഴ പടിഞ്ഞാറ് ജമാഅത്ത് പള്ളിയില്‍ നടക്കും. Join with metro post : വാർത്തകളറിയാൻ Metro Post […]