September 8, 2024

പശുക്കടത്തുകാരനെന്ന് ആരോപിച്ച് വിദ്യാര്‍ത്ഥിയെ വെടിവെച്ച് കൊലപ്പെടുത്തി

ഡല്‍ഹി: പശുക്കടത്തുകാരനെന്ന് ആരോപിച്ച് വിദ്യാര്‍ത്ഥിയെ കൊലപ്പെടുത്തി ഗോ സംരക്ഷണ സംഘം. ഹരിയാനയിലെ ഫരീദാബാദിലാണ് സംഭവം. പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് കൊല്ലപ്പെട്ടത്. ഓഗസ്റ്റ് 23 ന് നടന്ന ആക്രമണത്തില്‍ സംഘത്തിലെ അഞ്ച് പേരെ അറസ്റ്റ് ചെയ്തതായി പോലീസ് പറഞ്ഞു. ഡല്‍ഹി-ആഗ്ര ദേശീയ പാതയില്‍ ഹരിയാനയിലെ ഗധ്പുരിക്ക് സമീപമാണ് കൊലപാതകം നടന്നത്. കൊല്ലപ്പെട്ട ആര്യന്‍ മിശ്ര, സുഹൃത്തുക്കളായ ഷാങ്കി, ഹര്‍ഷിത്ത് എന്നിവര്‍ പ്രദേശത്തിലൂടെ കാറില്‍ സഞ്ചരിക്കുകയായിരുന്നു. Also Read ; സിംഗപ്പൂര്‍, ബ്രൂണയ് സന്ദര്‍ശനത്തിന് പ്രധാനമന്ത്രി ഇന്ന് യാത്ര തിരിക്കും പശുക്കടത്ത് […]

മലയാളി എയര്‍ഹോസ്റ്റസ് ഹരിയാനയിലെ ഗുഡ്ഗാവില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍; അന്വേഷണം വേണമെന്ന് ബന്ധുക്കള്‍

തങ്കമണി: മലയാളി എയര്‍ഹോസ്റ്റസ് ഹരിയാനയിലെ ഗുഡ്ഗാവില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍. ചെമ്പകപ്പാറ തമ്പാന്‍സിറ്റി വാഴക്കുന്നേല്‍ ബിജു-സീമ ദമ്പതിമാരുടെ മകള്‍ ശ്രീലക്ഷ്മി(24)യാണ് മരിച്ചത്. എയര്‍ ഹോസ്റ്റസായി ജോലി ലഭിച്ച് രണ്ടാഴ്ച തികയും മുമ്പാണ് മരണം. ശ്രീലക്ഷ്മി ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങിമരിച്ചതായാണ് ഗുഡ്ഗാവ് പൊലീസ് തങ്കമണി പൊലീസ് സ്റ്റേഷനിലേക്ക് തിങ്കളാഴ്ച രാവിലെ 11-ന് വിളിച്ചറിയിച്ചത്. ആറ് മാസത്തെ പരിശീലനത്തിനുശേഷം ജൂണ്‍ ആറിനാണ് ശ്രീലക്ഷ്മി എയര്‍ ഇന്ത്യയില്‍ ജോലിക്ക് ചേര്‍ന്നത്. Also Read ; സ്റ്റീല്‍ ബോംബ് പൊട്ടി വയോധികന്‍ മരിച്ച സംഭവം; […]

ബംഗാള്‍,ഹരിയാന,ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളില്‍ സിഎഎ നടപ്പാക്കി കേന്ദ്രം

ന്യൂഡല്‍ഹി: രാജ്യത്ത് മൂന്ന് സംസ്ഥാനങ്ങളില്‍ സിഎഎ നടപ്പാക്കി കേന്ദ്ര സര്‍ക്കാര്‍.ബംഗാള്‍,ഹരിയാന,ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളിലാണ് സിഎഎ നടപ്പാക്കിയത്.സിഎഎ പ്രകാരം അപേക്ഷിച്ച ആദ്യഘട്ടത്തിലുള്ളവര്‍ക്ക് പൗരത്വം നല്‍കിയതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു.അപേക്ഷകര്‍ക്ക് അതത് സംസ്ഥാന എംപവേര്‍ഡ് കമ്മിറ്റിയാണ് പൗരത്വം നല്‍കിയതെന്ന് മന്ത്രാലയം അറിയിച്ചു. Also Read ; സ്വര്‍ണക്കടത്ത്: ശശി തരൂരിന്റെ പേഴ്‌സണല്‍ സ്റ്റാഫ് അറസ്റ്റില്‍ ബംഗാളില്‍ അവസാനഘട്ട വോട്ടെടുപ്പിനു മുന്‍പായാണ് കേന്ദ്രസര്‍ക്കാര്‍ നടപടി. അതേസമയം ബംഗാളില്‍ സിഎഎ നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി മമത ബാനര്‍ജി പ്രഖ്യാപിച്ചിരുന്നു. ഈ എതിര്‍പ്പ് മറികടന്നാണ് കേന്ദ്രത്തിന്റെ നടപടി. […]